കുട്ടനാട്: ഒരു ജനതയുടെ ചിരകാലാഭിലാഷമായ ജങ്കാര്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നു. പുളിങ്കുന്ന് പഞ്ചായത്തിലെ ചതുര്‍ത്ഥ്യാകരി കടവില്‍ ജങ്കാര്‍ സര്‍വീസ് ഇന്ന് ഉദ്ഘാടനം ചെയ്യും.
രാവിലെ പത്തിന് ഉത്സവാന്തരീക്ഷത്തില്‍ നടക്കുന്ന ചടങ്ങില്‍ പതിനാറാം വാര്‍ഡ് അംഗം കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത് കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ്. സ്വകാര്യ ഗ്രൂപ്പായ ഗരുഡയാണ് ജങ്കാര്‍ സര്‍വീസ് നടത്തുന്നത്. രാവിലെ ആറു മുതല്‍ രാത്രി എട്ടു വരെ സര്‍വീസ് ഉണ്ടാകും.
ഇരുചക്രവാഹനങ്ങള്‍ അഞ്ചു രൂപ, ആട്ടോറിക്ഷ- 10, ചെറിയ കാര്‍-20, വലിയ കാര്‍-25 എന്നിങ്ങനെയാണ് നിരക്ക്.
















