മുഹമ്മ: മുഹമ്മ ജങ്ഷനിലൂടെ മുപ്പരിത്തോട്ടിലേയ്‌ക്ക് ഒഴുകുന്ന തോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നു. ജങ്ഷനിലൂടെ മൂക്കുപൊത്തിയാണ് നൂറുകണക്കിന് യാത്രക്കാര്‍ കടന്നുപോകുന്നത്. പുലര്‍ച്ചെയാണ് സമീപ പ്രദേശങ്ങളില്‍ നിന്നുമെടുക്കുന്ന മാലിന്യങ്ങള്‍ തോട്ടിലേയ്‌ക്ക് ഒഴുക്കുന്നത്. സമീപത്തെ വീടുകളിലും ഹോട്ടലുകളിലും കടകളിലും കുഴല്‍ കിണറില്‍ നിന്നുമെടുക്കുന്ന വെള്ളത്തിന് കക്കൂസ് മാലിന്യങ്ങളില്‍ ചേര്‍ക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ അംശം കലരുന്നത് രോഗങ്ങള്‍ പരത്തുവാനിടയുണ്ട്. പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















