മാരാരിക്കുളം: കര്‍ക്കടകത്തില്‍ സൗജന്യ മരുന്ന് കഞ്ഞി വിതരണവുമായി പൂപ്പള്ളിക്കാവ് കരയോഗം. നിത്യേനെ അഞ്ഞൂറോളം പേര്‍ക്കാണ് മരുന്ന് കഞ്ഞി നല്‍കുന്നത്. പൂപ്പളളിക്കാവ് 5621-ാം നമ്പര്‍ കരയോഗമാണ് നേതൃത്വം നല്‍കുന്നത.് പച്ചമരുന്നുകള്‍ നാട്ടിന്‍ പുറത്ത് നിന്ന് സമാഹരിക്കും. കര്‍ക്കടകം ഒന്നു മുതല്‍ മുപ്പത് വരെ കഞ്ഞി നല്‍കും രാത്രി 7.30 ഓടെ കഞ്ഞി വിതരണം തുടങ്ങും. രാമായണ പാരായണത്തിന് ശേഷമാണിത്. കരയോഗം ഭാരവാഹികളായ ബാബു കൃഷ്ണ കുറുപ്പ് , മധുവനം ഭാര്‍ഗ്ഗവന്‍ പിള്ള, രവീന്ദ്ര കുറുപ്പ്, കരുണാകരകുറുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ഞി വിതരണം.
















