പാലാ: ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നടക്കുന്ന അഖിലകുടുംബ രാമായണപാരായണ സമര്‍പ്പണ വഴിപാടില്‍ ഭക്തജനത്തിരക്കേറുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളെല്ലാം ചേര്‍ന്ന് ക്ഷേത്രത്തിലെ രാമായണ മണ്ഡപത്തിലിരുന്ന് രാമായണം പാരായണം ചെയ്ത് ഉമാമഹേശ്വരന്മാര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നതാണ് ഈ വഴിപാട്. ഇതിനോടകം എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍, സ്വാമി സല്‍സ്വരൂപാനന്ദസരസ്വതി, രാഹുല്‍ ഈശ്വര്‍, എന്‍.എസ്. ഗോപാലകൃഷ്ണന്‍ നായര്‍, രവി പുലിയന്നൂര്‍, പാലാ രാധാകൃഷ്ണവാര്യര്‍ തുടങ്ങിയവര്‍ രവിവാര രാമായണ സമ്മേളനങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിക്കഴിഞ്ഞു. ആഗസ്റ്റ് 6ന് സ്വാമി ധര്‍മ്മചൈതന്യ, അംബിക സുകുമാരന്‍, അഡ്വ. സിന്ധു ഗോപാലകൃഷ്ണന്‍ എന്നിവരും 13ന് സി.പി. ചന്ദ്രന്‍ നായര്‍, മായാ ബി. നായര്‍ എന്നിവരും പ്രഭാഷണം നടത്തും. സമാപന സമ്മേളനം എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം മലനാട് തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യും.
















