അബുദാബി: യുഎഇയിലെ അല്‍ എയ്നില്‍ ആഗസ്ത് ഒന്നു മുതല്‍ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തുന്നു. രാജ്യത്തെ വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്ന് ഇന്റര്‍ഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട് സെന്ററാണ് പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തുന്നതായി അറിയിച്ചത്.
വളരെ കുറച്ചുമാത്രമുള്ള പാര്‍ക്കിങ് സ്ഥലങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കുന്നതിനും ഇത് ഉപകരിക്കുമെന്ന് ഇന്റര്‍ഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട് സെന്റര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് ഹമദ് അല്‍ മുഹൈയ്രി അറിയിച്ചു. വാഹനങ്ങള്‍ അമിതമായി നിരത്തിലിറങ്ങുന്നത് തടയുന്നതിനാണ് ഈ നീക്കമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: