ചേര്‍ത്തല: പള്ളിപ്പുറം ഭാരതീയ ആത്മീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് ആറിന് ഏകദിന രാമായണ സമീക്ഷ നടക്കും. രാവിലെ 10.30 ന് തിരുനല്ലൂര്‍ ഗോവിന്ദപുരം ക്ഷേത്രത്തില്‍ ക്ഷേത്രാനുഷ്ഠാന കലാവേദി സംസ്ഥാന പ്രസിഡന്റ് പള്ളിപ്പുറം പരമേശ്വരക്കുറുപ്പ് ഭദ്രദീപ പ്രകാശനം നടത്തും. മുതുകുളം സോമനാഥ്, കെ.കെ. വിശ്വന്‍, പി.വി. നടേശന്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിക്കും. പള്ളിപ്പുറം പരമേശ്വരക്കുറുപ്പ് അദ്ധ്യക്ഷനാകും. ഡോ. മധു എന്‍. പോറ്റി അനുഗ്രഹപ്രഭാഷണം നടത്തും. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം കെ.പി. നടരാജന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
















