മുഹമ്മ: മണ്ണഞ്ചേരി വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം. അഴിമതി വ്യാപകമായെന്ന പരാതിയെതുടര്‍ന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
ഇതേ തുടര്‍ന്ന് വില്ലേജ് ഓഫീസറെ ചെറുതന വില്ലേജിലേക്ക് സ്ഥലംമാറ്റി. പരിശോധനാറിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലം മാറ്റപ്പെട്ട വില്ലേജ് ഓഫീസര്‍ നസീറിനെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇത് കൂടാതെ മണ്ണഞ്ചേരി വില്ലേജില്‍ സേവനം അനിഷ്ഠിച്ചിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ അമ്പലപ്പുഴ താലൂക്കിന് പുറത്തേയ്‌ക്ക് സ്ഥലം മാറ്റുകയും ചെയ്തു.
വില്ലേജ് അധികൃതരുടെ അവഗണനയില്‍ കര്‍ഷകന്‍ കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത സംഭവത്തെതുടര്‍ന്ന് സംസ്ഥാനവ്യാപകമായി വില്ലേജ് ഓഫീസുകളില്‍ പരിശോധനകള്‍ നടത്താന്‍ റവന്യൂ മന്ത്രി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവാണ് മണ്ണഞ്ചേരി വില്ലേജ് ജീവനക്കാരെ കുടുക്കിയത്.
സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍ ഈ ഓഫീസ് നിയന്ത്രിക്കുന്നതായും പരാതിയുയര്‍ന്നിരുന്നു. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ എത്തുന്നവരില്‍ നിന്നും ബുക്ക് ബൈന്റിംഗിനും മറ്റ് ചിലവുകള്‍ക്കുമായി പണം വാങ്ങിയിരുന്നതായി കണ്ടെത്തി.
പണം വാങ്ങുന്നതായി സര്‍വ്വീസ് സംഘടനകളില്‍ വരെ പരാതി ലഭിച്ചിരുന്നു. സസ്‌പെന്റ് ചെയ്ത വില്ലേജ് ഓഫീസര്‍ക്ക് പകരമെത്തിയ വനിത വില്ലേജ് ഓഫിസര്‍ മാത്രമാണ് ഈ വില്ലേജില്‍ ഇപ്പോള്‍ ഉള്ളത്.
















