തൈക്കാട്ടുശ്ശേരി: ഉളവയ്‌പ്പ് ഗവ എല്‍പി സ്‌കൂളിലെ കുട്ടികൃഷിക്കൂട്ടം’ കരനെല്‍കൃഷിയിലേയ്‌ക്ക്. സ്‌കൂള്‍ അങ്കണത്തില്‍ തന്നെ നിലമൊരുക്കിയാണ് കുട്ടിപ്പട്ടാളം നെല്‍വിത്ത് വിതച്ചത്.
ഗ്രാമപഞ്ചായത്തംഗവും, അദ്ധ്യപകരും, രക്ഷകര്‍ത്താക്കളും, കൃഷിഅസിസ്റ്റന്റുമാരും കുട്ടികളോടൊപ്പം അണിനിരന്നു. കളിസ്ഥലത്തിന്റെ കുറച്ച് ഭാഗത്ത് ഇനി ഞാറ്റടികള്‍ വളരും,
അങ്ങനെ കളിയിലല്പം കൃഷിയും കൂടി എന്നതാണ് തീരുമാനം. തൈക്കാട്ടുശ്ശേരി ഗ്രാമത്തിന്റെ നെല്ലറയും കൂടിയാണ് ഉളവയ്‌പ്പ് ഗ്രാമം. ഉളവയ്‌പ്പ് ഒന്നാം വാര്‍ഡ് ഗ്രാമപഞ്ചായത്തംഗം വിമല്‍ രവീന്ദ്രന്‍ വിതയ്‌ക്കല്‍ ആഘോഷം ഉദ്ഘാടനം ചെയ്തു.
ഉളവയ്‌പ്പ് സ്‌കൂള്‍ പ്രഥമാധ്യാപിക പത്മജാദേവി, എസ്.എം. സി ചെയര്‍മാന്‍ സുജിത്, കൃഷിഅസിസ്റ്റന്റുമാരായ സവിത, ജിഷ അദ്ധ്യാപകരായ ഡി. പ്രശാന്ത്, കൃഷ്ണകുമാര്‍, മഞ്ജുള തുടങ്ങിയവര്‍ കരനെല്‍കൃഷിക്ക് നേതൃത്വം നല്‍കി.
















