തൃശൂര്‍: തേക്കിന്‍കാട് മൈതാനത്ത് ഇന്ന് ഫ്രീക്കന്മാരുടെ സംഗമം. പോലീസ് കസ്റ്റഡിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന് ഐക്യദാര്‍ഢ്യം നേര്‍ന്നാണ് ഫ്രീക്ക് സാറ്റര്‍ഡേ എന്ന പ്രതിഷേധ കൂട്ടായ്മ അരങ്ങേറുക. സംഗീതഞ്ജനും നാടക പ്രവര്‍ത്തകനുമായ മാര്ട്ടിന് ഊരാളിയുടെ നേതൃത്വത്തിലാണ് ഫ്രീക്ക് സാറ്റര്‍ഡേ കൂട്ടായ്മയ്ക്ക് സോഷ്യല്‍ മീഡിയാകളിലൂടെ ആഹ്വാനം ചെയ്തിട്ടുള്ളത്.
വിനായകന്റെ ഫ്രീക്ക്സ്റ്റൈലിലുള്ള മുടിയാണ് സംശയത്തിനിട നല്‍കിയതെന്നാണ് പോലീസിന്റെ വിശദീകരണം. കഞ്ചാവു കേസില്‍ അറസ്റ്റിലാകുന്നവരിലേറെയും താടിയും മുടിയും നീട്ടിയ ഫ്രീക്കന്മാരാണെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ കുറച്ചു പേര് അങ്ങിനെ ആയതുകൊണ്ട് താടിയും മുടിയും നീട്ടി വളര്‍ത്തിയവരെ മുന്‍ധാരണയോടെ സമീപിക്കുന്ന പോലീസ് സമീപനത്തിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നാണ് ഫ്രീക്കന്മാരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: