ചേര്‍ത്തല: കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കുന്ന അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരെ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി കെഎസ്ടിഇഎസ് (ബിഎംഎസ്) ന്റെ നേതൃത്വത്തിലുള്ള ജില്ലാതല വാഹന പ്രചാരണ ജാഥക്ക് തുടക്കമായി. ചേര്‍ത്തല ഡിപ്പോയില്‍ നിന്നു ആരംഭിച്ച യാത്ര ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം. പി. ഭാര്‍ഗവന്‍ ഉദ്ഘാടനം ചെയ്തു. യൂണീറ്റ് പ്രസിഡന്റ് എന്‍. വെങ്കിടാചലം അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എന്‍. ദേവദാസ് മുഖ്യപ്രഭാഷണം നടത്തി. ജാഥാ കാപ്റ്റന്‍ ജി.എന്‍ അരുണ്‍കുമാര്‍,ജെ. ദിനേശ്, മുരളീധര കൈമള്‍ എന്നിവര്‍ പ്രസംഗിച്ചു.
















