കുട്ടനാട്: ചമ്പക്കുളം ബോട്ട് റേസ് ലീഡേഴ്‌സ് ഫൗണ്ടേഷന്റെ ഒന്നാമതു വാര്‍ഷികം 31നു നടക്കുമെന്നു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി.ടി.തോമസ് കാച്ചാകോടം, ജനറല്‍ കണ്‍വീനര്‍ ജോസഫ് ഇളംകുളം് എന്നിവര്‍ അറിയിച്ചു. വൈകിട്ടു മൂന്നിനു ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കാ ഓഡിറ്റോറിയത്തില്‍ ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുംന്തോട്ടം വാര്‍ഷിക സമ്മേളനവും ചാരിറ്റിഫണ്ട് വിതരണവും ഉദ്ഘാടനം ചെയ്യും. ജലമേളകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 11 വ്യക്തികളുടെ പേരിലാണു ഫൗണ്ടേഷന്‍ രൂപീകരിച്ചിരിക്കുന്നത്.
















