പാട്ന: ബീഹാറിൽ ബിജെപി പിന്തുണയോടെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ സുശീൽ മോദി ചുമതലയേറ്റു. ഗവർണർ കേസരിനാഥ് ത്രിപാദിയാണ് നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ പ്രതിയായ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കണമെന്ന നിലപാട് സഖ്യകക്ഷിയായ ആര്.ജെ.ഡി. പരസ്യമായി തള്ളിയതിന് പിന്നാലെയാണ് ബുധനാഴ്ച നിതീഷ് രാജി വച്ചത്.
എന്നാൽ ബിജെപി ജെഡിയുവിന് പൂർണ്ണ പിന്തുണ നൽകി. തുടർന്ന് ബുധനാഴ്ച നടന്ന ബിജെപി എംഎൽഎമാരുടെ പാർട്ടി യോഗത്തിൽ നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: