പയ്യാവൂര്‍: ചെമ്പേരി വൈഎംസിഎ, നിര്‍മ്മല ഹൈസ്‌ക്കൂള്‍ എസ്പിസി യൂണിറ്റ് ചെമ്പേരി, ജ്യോതി െ്രെഡവിംഗ് ഇന്‍സ്റ്റിന്യൂഷന്‍ എന്നിവയുടെ സഹകരണത്തോടെ വൈഎംസിഎ കണ്ണൂര്‍ ജില്ലയുടെ നേതൃത്വത്തില്‍ ചെമ്പേരി നിര്‍മ്മല ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ റോഡ് സുരക്ഷ സെമിനാര്‍ കുടിയാന്മല പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ല്യാടന്‍ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ കണ്ണൂര്‍ സബ് റീജിയന്‍ ചെയര്‍മാന്‍ മനോജ് കുഴിത്തോട്ട് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോഷി കുന്നത്ത് മൂഖ്യ പ്രഭാഷണം നടത്തി. നിര്‍മ്മല ഹൈസ്‌ക്കൂള്‍ പ്രധാനാദ്ധ്യാപിക വല്‍സമ്മ ജോസ്, പ്രസിഡന്റ് മാത്യൂ അടുപ്പുകല്ലിങ്കല്‍, ഷിന്റോ മാത്യൂ, ജ്യോതി രാജ്, തോമസ് അയ്യങ്കാനാല്‍, ജോര്‍ജ് കടുകന്‍മാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്നസെമിനാറില്‍ തളിപ്പറമ്പ് ആര്‍ടിഒ ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.രഘു ക്ലാസെടുത്തു.
















