കണ്ണൂര്‍: പുതിയ മോട്ടോര്‍ വാഹന നിയമം നടപ്പിലാക്കുമ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുത്തകകളെ സഹായിക്കുന്ന നീക്കം ഉപേക്ഷിക്കണമെന്നും നിലവിലുള്ള ആയിരക്കണക്കിന് വരുന്ന ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരെയും തൊഴിലാളികളെയു സംരക്ഷിക്കുന്നതരത്തില്‍ നിയമം പ്രായോഗികമായി നടപ്പിലാക്കണമെന്നും കണ്ണൂരില്‍ നടന്ന ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് സംഘ് (ബിഎംഎസ്) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി.ശശിധരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വി.പി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാഭാരവാഹികളായി കെ.കെ.സുകുമാരന്‍ (പ്രസിഡണ്ട്), ജയപ്രകാശന്‍ (ജനറല്‍ സെക്രട്ടറി), ടി.ജി.രമേഷ് (വൈസ് പ്രസിഡണ്ട്), രജീഷ്, ദിനേശന്‍, ഷംനേഷ് (ജോയിന്റ് സെക്രട്ടറി), അരുണ്‍ കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















