പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയില്‍ സിപിഎം അക്രമം തുടരുന്നു. കഴിഞ്ഞദിവസങ്ങളിലുണ്ടായ അക്രമത്തിന്റെ തുടര്‍ച്ചയെന്നോണം ഇന്നലെ കീച്ചേരിയില്‍ സിപിഎം സംഘം ബിജെപി പ്രവര്‍ത്തകനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. ചീറ്റോത്തിടം കുന്നിനടുത്ത ജിഷ്ണുവിനെയാണ്(22) ഇന്നലെ അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ജിഷ്ണുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ വന്ന നാലംഗം സംഘ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. പാപ്പിനിശ്ശേരിയില്‍ കഴിഞ്ഞദിവസം ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ സിപിഎം അക്രമമുണ്ടായിരുന്നു.
















