Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ദേശീയപാത മരുതറോഡില്‍ ബസിനു പിന്നില്‍ വാതക ടാങ്കറിടിച്ച് 21 പേര്‍ക്ക് പരിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 09:09 pm IST
in Palakkad

വാളയാര്‍: ദേശീയപാത മരുതറോഡ് ജംക്ഷനില്‍ സ്വകാര്യ ബസിനു പിന്നില്‍ വാതക ടാങ്കര്‍ ഇടിച്ച് സ്ത്രീകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 5ന് കുമിനെന്ന പെട്രോളിയം രാസവാതകവുമായി കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് പോയിരുന്ന ടാങ്കറും പാലക്കാട്ടു നിന്ന് വാളയാറിലേക്കു പോയ ബസുമാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡ്രൈവര്‍ കഞ്ചിക്കോട് സ്വദേശി സത്യന്‍(44), കണ്ടക്ടര്‍ രമേശ്(30), ടാങ്കര്‍ ഡ്രൈവര്‍ ഉത്തര്‍പ്രദേശ് സ്വദേശി ദില്‍ഷാദ്(22), ബസ് യാത്രികരായ കഞ്ചിക്കോട് പുതുശ്ശേരി സ്വദേശികളായ കുരുടിക്കാട് ഷാരോ(17), ചിത്ര(51), റോഷന്‍(17), ഗോപിക(18), രാഹുല്‍(18), അഭിഷേക്(17), സുജിത്ത്(20), സുനിത(35), പൊന്നമ്മ(51), അമൃത(17), ചുള്ളിമടയില്‍ സഹീദ(17), ജസീന്ത(22), ജസീഫ(13), കൊടുമ്പ് കല്ലിക്കല്‍ സ്വദേശി ഐശ്വര്യ(27), പട്ടഞ്ചേരി സ്വദേശി കുമാരന്‍(55), തത്തമംഗലം സ്വദേശി അമീര്‍അലി(55), വാളയാര്‍ സ്വദേശിനി ഷഫ്‌ന(20), കര്‍ണാടക കുടക് സ്വദേശിയും കഞ്ചിക്കോട്ടെ കമ്പനി ജീവനക്കാരനുമായ ലത്തീഫ്(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സര്‍വീസ് റോഡില്‍ നിന്നെത്തിയ ബസ് മരുതറോഡ് സ്റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം മുന്നോട്ടു നീങ്ങുകയായിരുന്നു. ഇതിനിടെ തൃശൂര്‍ ഭാഗത്തു നിന്ന് ദേശീയപാതയിലെത്തിയ വാതക ടാങ്കര്‍ ബസിനു പിന്നിലേക്ക് നീങ്ങി. ഡ്രൈവര്‍ ബ്രേക്കിട്ട ഉടന്‍ ടാങ്കറിന്റെ മുന്‍ ഭാഗത്തെ ടയര്‍ പൊട്ടി, നിയന്ത്രണം വിട്ട് ബസിനു പിന്നിലേക്ക് ഇടിച്ചു കയറി.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം തെറ്റിയ ബസ് ദേശീയപാതയോരത്തെ ചെടികള്‍ക്കിടയിലൂടെ നീങ്ങി ഒഴിഞ്ഞ പറമ്പിലെ മതിലില്‍ ഇടിച്ചു നിര്‍ത്തി. ബസ് തലകീഴായി മറിയാന്‍ സാധ്യതയുണ്ടായിരുന്നെങ്കിലും ഡ്രൈവറുടെ സമയോചിത ഇടപെടലിലാണ് കൂടുതല്‍ അപായം ഒഴിവാക്കിയത്. നാട്ടുകാരും കഞ്ചിക്കോട് അഗ്‌നിശമനസേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ മുഴുവന്‍ പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാങ്കറിന്റെ കാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ മുന്‍വശം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ക്രെയിനെത്തിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടിവിലാണ് ടാങ്കര്‍ ദേശീയപാതയില്‍ നിന്ന് എടുത്തുമാറ്റിയത്. ടാങ്കര്‍ ഡ്രൈവര്‍ യുപി സ്വദേശി ദില്‍ഷാദിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

4 വർഷങ്ങൾക്ക് ശേഷം വീണ്ടും കോവിഡ് മരണം: മരിച്ചത് 43കാരൻ 3 പേരുടെ റിസൾട്ട് പോസിറ്റീവ്

India

വിഘടനവാദം പ്രചരിപ്പിച്ചു ;  ശ്രീനഗർ അക്രമക്കേസിൽ എൻഐഎ നിർണായക നടപടിയിലേക്ക് : ഷബീർ ഷാ ഉൾപ്പെടെ ആറ് ഹുറിയത്ത് നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Kerala

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തി

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ ചൂരൽ കൊണ്ട് തല്ലിയൊടിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

India

ഇന്ത്യയുടെ സമുദ്രശക്തി വളരും! സ്റ്റെൽത്ത് യുദ്ധക്കപ്പൽ ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ന് നാവികസേനയിൽ ചേരും, 40-ലധികം യുദ്ധക്കപ്പലുകൾ നിർമ്മാണത്തിലാണ്

പുതിയ വാര്‍ത്തകള്‍

വർഷങ്ങളായുള്ള പല പദ്ധതികളും പ്രയോജനം കാണാത്തിടത്ത് 48 മണിക്കൂർ കൊണ്ട് ഡൽഹിയിൽ മികച്ച വായു നിലവാരം: ഈ വർഷത്തെ ഏറ്റവും മികച്ച ‘ഗുഡ് എയർ ഡേ’

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മുന്നില്‍ പരാതി പ്രളയം

ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; 40 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രി

‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ശില്പി പി. വിജയന്‍ ഐപിഎസ് വീണ്ടും സന്നിധാനത്തേക്ക്; വരുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മേൽനോട്ടം

ഓണത്തിന് വരുന്നില്ലേ… ബുക്കിംഗ് തുടങ്ങി; ഇതാ ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍

2006-നും 2015-നും ഇടയിൽ നടന്ന തട്ടിപ്പ്, ബിഹാറിൽ വ്യാജ സർട്ടിഫിക്കറ്റുമായി ജോലി ചെയ്തിരുന്ന 3,035 അധ്യാപകരെ പിരിച്ചുവിട്ടു, ശമ്പളം പലിശസഹിതം ഈടാക്കും

ആഴക്കടലില്‍ ശത്രുരാജ്യങ്ങളുടെ രഹസ്യ അന്തര്‍വാഹിനികള്‍ കണ്ടെത്താന്‍ പദ്ധതി: തയാറാക്കുന്നത് കൊച്ചിയില്‍

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

കരൂരിൽ പ്രായശ്ചിത്തവുമായി വിജയ്; ദുരന്തത്തിൽ മരിച്ചവർക്കായി സ്മാരകം; 1,700 കോടിയുടെ പദ്ധതികൾ; 13,500 തൊഴിലവസരങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.