ആലപ്പുഴ: ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയിലെ പ്രവര്‍ത്തനങ്ങളിലെ അഴിമതി സംബന്ധിച്ച് പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് നിലപാട് ദുരൂഹതയെന്ന് ആക്ഷേപം. സാമൂഹ്യപ്രവര്‍ത്തകരായ കര്‍ഷകരുടെ നേതൃത്വത്തില്‍ 1990ല്‍ രൂപീകരിച്ച സംഘടന പിന്നീട് ജില്ലാ കളക്ടര്‍ പ്രസിഡന്റായ സൊസൈറ്റിയായി രൂപാന്തരപ്പെടുകയായിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടും അഴിമതിയും നടക്കുന്നതായി ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ പൊതുപ്രവര്‍ത്തകനായ ടി.എം. സന്തോഷാണ് വിജിലന്‍സ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. എന്നാല്‍ സൊസൈറ്റിയുടെ ഭാരവാഹിത്വത്തില്‍ നിന്നും കളക്ടര്‍ ചുമതല ഒഴിഞ്ഞതിനാല്‍ അന്വേഷണം ആവശ്യമില്ലെന്ന മറുപടിയാണ് ഡിവൈഎസ്പി നല്‍കിയത്.
















