കുമരകം : ട്രോളിങ് നിരോധനവും കായല്‍ മത്സ്യങ്ങളുടെ ലഭ്യതയും കുറഞ്ഞതോടെ മത്സ്യവില ഉയര്‍ന്നു. കുമരകത്തെ പല മീന്‍കടകളിലും മത്സ്യങ്ങള്‍ ആവശ്യത്തിന് വരുന്നില്ല. ഒരുകിലോ മത്തിക്ക് ഇന്നലെ 200 രൂപയായിരുന്നു മാര്‍്ക്കറ്റ് വില. അതും വളരെ കുറച്ച് മാത്രമാണ് വിപണിയിലെത്തിയത്. കിളിമീന്‍,അയല, കൊഴുവ, ചൂര, മണങ്ങ് തുടങ്ങിയ മത്സ്യങ്ങള്‍ വിപണിയിലെത്തിയിട്ട് മാസങ്ങളായി.
















