Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പിതൃസ്മരണയില്‍ ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 10:18 pm IST
inKottayam

കോട്ടയം: കര്‍ക്കടക വാവ് ദിനത്തില്‍ വിവിധ സ്‌നാന ഘട്ടങ്ങളില്‍ പിതൃദര്‍പ്പണം ചെയ്ത് പതിനായിരങ്ങള്‍. ദക്ഷിണ അയോദ്ധ്യ വെന്നിമല ശ്രീരാമലക്ഷ്മണ സ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാല് മുതല്‍ ശ്രീരാമ തീര്‍ത്ഥഘട്ടത്തില്‍ പിതൃതര്‍പ്പണവും 4.30 മുതല്‍ ക്ഷേത്ര ദര്‍ശനവും ആരംഭിച്ചു. ക്ഷേത്രത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.

കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വ്വീസ് നടത്തി. ഭക്തജനങ്ങള്‍ക്ക് സഹായവുമായി സേവാഭാരതി, വിഎച്ച്പി, സ്ഥാനീയ സമിതി പ്രവര്‍ത്തകര്‍ സജീവമായി. നിവേദ്യ പ്രസാദകങ്ങളായ അരവണ, അപ്പം, തൃമധുരം എന്നിവ വിതരണത്തിനും തിലഹോമം, പിതൃപൂജ, നമസ്‌കാരം മുതലായ വഴിപാടുകള്‍ക്ക് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.

കോടിമത ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ആഭിമുഖ്യത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനു സമീപമുള്ള കോടിമത കടവില്‍ പി.ആര്‍. ദീപക്, അയ്‌മനത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പിതൃതര്‍പ്പണം നടന്നു.

തിരുനക്കര പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലിന് ബലി കര്‍മ്മങ്ങള്‍ ആരംഭിച്ചു. രാവിലെ ഭക്തജനങ്ങള്‍ക്കായി പ്രഭാതഭക്ഷണവും വാവുബലി ഊട്ടും ഉണ്ടായിരിന്നു. ഉണക്കചോറ്, ഇഞ്ചതൈര്, കോവയ്‌ക്ക മെഴുക്കുവരട്ടി, പച്ചപുളുശേരി, ഗോതമ്പ് പായസം എന്നിവയോടെയാണ് വാവുബലി ഊട്ട് നടന്നത്. മഹാതിലഹോമം, സുകൃത ഹോമം, സായൂജ്യപൂജ, കാല്‍കഴുകിച്ചൂട്ട് എന്നീ ചടങ്ങുകളും നടന്നു. മാലം താമരശേരി ഇല്ലത്ത് മനോജ് കുമാര്‍ നാരായണശര്‍മ്മയുടെ നേതൃത്വത്തല്‍ 12 പേരാണ് ബലി തര്‍പ്പണക്കിന് കാര്‍മ്മികരായത്. തിരുനക്കര മഹാദേവക്ഷേത്ര മൈതാനം, സ്വാമിയാര്‍ മഠം, ചിറയില്‍ പാടം എന്നിവടങ്ങളില്‍ വാഹന പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിരുന്നു.

വേദഗിരി ദക്ഷിണകാശി ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടന്നു. പുലര്‍ച്ചെ മൂന്നു മുതല്‍ തീര്‍ത്ഥച്ചിറയില്‍ വാവ്ബലി ആരംഭിച്ചു. മഹാഗണപതി ഹോമം, മഹാപ്രസാദഊട്ട്, തിലഹവന മഹാപിതൃയജ്ഞം, സ്വാമി ആനന്ദ തീര്‍ത്ഥപാദരുടെ പ്രഭാഷണം എന്നിവ നടന്നു.

കൂരോപ്പട: മാടപ്പാട് ശ്രീഭഗവതി ക്ഷേത്ര കടവില്‍ ബലിതര്‍പ്പണം നടന്നു. തിലഹവനം, സായൂജ്യപൂജ എന്നിവയ്‌ക്ക് കീഴക്കില്ലത്ത് ഹരികൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

കടുത്തുരുത്തി: തിരുവമ്പാടി എസ്എന്‍ഡിപി ശാഖയുടെ നേത്യത്വത്തില്‍ ബലിതര്‍പ്പണം നടന്നു. വൈക്കം സുരേഷ് ശാന്തി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

കൊടുങ്ങൂര്‍: മേജര്‍ കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലു മുതല്‍ ക്ഷേത്രച്ചിറയില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റാനഘട്ടില്‍ പിതൃതര്‍പ്പണം നടത്തി. തൊടിയൂര്‍ ചെറുവള്ളി ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. വാവുബലിയോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേകം പൂജകളും നടന്നു.

കടപ്പാട്ടൂര്‍: കടപ്പാട്ടൂര്‍ മഹാദേവക്ഷേത്ര സ്‌നാനഘട്ടത്തില്‍ ബലിതര്‍പ്പണത്തിന് കീച്ചേരി ഇല്ലം നാരായണന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പന്തലുകള്‍ തയാറാക്കിയിരുന്നു. മേല്‍ശാന്തി ബിജു വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ വിഷ്ണു പൂജകള്‍ നടന്നു.

ഇടപ്പാടി: ആനന്ദ ഷണ്‍മുഖ ക്ഷേത്രത്തില്‍ രാവിലെ 5.30ന് മേല്‍ശാന്തി സനീഷ് ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ ബലിതര്‍പ്പണം, തിലഹവനം, ഗണപതിഹോമം, പിതൃനമസ്‌ക്കാരം എന്നിവ നടന്നു.

കെഴുവംകുളം: ആലുതറപ്പാറ ശ്രീധര്‍മ്മശാസ്താക്ഷേത്രക്കടവില്‍ മേല്‍ശാന്തി സുരേഷ് ശര്‍മ്മ മുഖ്യ കാര്‍മ്മികത്വത്തിലും എസ്എന്‍ഡിപി ശാഖായോഗം ഗുരുദേവക്ഷേത്രത്തില്‍ മഹേശ്വരന്‍ പമ്പാവാലിയുടെ കാര്‍മ്മികത്വത്തിലും വാവുബലി ചടങ്ങുകള്‍ നടന്നു.

വാഴൂര്‍: വാഴൂര്‍ വെട്ടിക്കാട്ട് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണവും ക്ഷേത്രത്തില്‍ നമസ്‌കാരവും, മോക്ഷ പ്രാപ്തി പൂജയും നടത്തി.

പാമ്പാടി: ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ കര്‍ക്കടക വാവ് പൂജയും ബലിതര്‍പ്പണവും നടന്നു.

കാഞ്ഞിരപ്പള്ളി: എസ്എന്‍ഡിപി യോഗം 55-ാം നമ്പര്‍ കാഞ്ഞിരപ്പള്ളി ശാഖയുടെ നേതൃത്വത്തില്‍ പൈക സന്ദീപ് ശാന്തികളുടെ നേതൃത്വത്തില്‍ ശാഖാ അങ്കണത്തില്‍ ബലി തര്‍പ്പണം നടന്നു.

രാമപുരം: പള്ളിയാമ്പുറം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ബലിതര്‍പ്പണം മേല്‍ശാന്തി പത്മനാഭന്‍ നമ്പൂതിരി പെരുമനയില്ലത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു.

പാലപ്ര: തൃപ്പലപ്ര ഭഗവതിക്ഷേത്രത്തില്‍ മേല്‍ശാന്തി കെ.എസ് ബാലചന്ദ്രന്‍ നമ്പൂതിരി കാര്‍മ്മികത്വത്തില്‍ ബലിതര്‍പ്പണവും വിശേഷാല്‍ പൂജകളും നടന്നു.

പൊന്‍കുന്നം: വിശ്വഹിന്ദു പരിഷത്ത് തീര്‍ത്ഥപാദപുരം പ്രഖണ്ഡിന്റെ ആഭിമുഖ്യത്തില്‍ എരുമേലി ക്ഷേത്രക്കടവില്‍ ബലി തര്‍പ്പണം എന്‍.എം ബിനു, കെ.കെ. രാധാകൃഷ്ണന്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടന്നു.

എലിക്കുളം: എസ്എന്‍ഡിപി 45-ാം നമ്പര്‍ ശ്രീനാരയണക്ഷേത്രം ആളുറുമ്പില്‍ ബലി തര്‍പ്പണത്തിന് മേല്‍ശാന്തി രാജീവ് ശാന്തി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

മറിയപ്പള്ളി: മുട്ടം ശ്രീരക്തേശ്വരി ക്ഷേത്രത്തില്‍ കര്‍ക്കടവാവ് പൂജ ക്ഷേത്രം മേല്‍ശാന്തി കൈതയില്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു.

കടുത്തുരുത്തി: ഓമല്ലൂര്‍ വാണിയങ്കാവ് ദേവീ ക്ഷേത്രം, എസ്എന്‍ഡിപി 123-ാം നമ്പര്‍ ശാഖയിലും ബലിതര്‍പ്പണം നടന്നു.

കറുകച്ചാല്‍: മണിമല ധര്‍മ്മശാസ്ത്രാ ക്ഷേത്രത്തില്‍ പിതൃതര്‍പ്പണത്തിന് മേല്‍ ശാന്തി ദാമോദരന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ഭരണങ്ങാനം: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ക്ഷേത്രക്കടവില്‍ കര്‍ക്കടകവാവു ബലിതര്‍പ്പണത്തിന് അനൂപ് ഇടമറ്റം കാര്‍മ്മികത്വം വഹിച്ചു.

കുറവിലങ്ങാട്: കാളികാവ് ശ്രീബാല സുബ്രഹ്മണ്യ സ്വാമിദേവസ്വം ക്ഷേത്രത്തില്‍ റ്റി.കെ. സന്ദീപ് ശാന്തികളുടെ നേതൃത്വത്തില്‍ വാവുബലി തര്‍പ്പണവും വിശേഷാല്‍ പൂജകളും നടന്നു.

പാലാ: ളാലം മഹാദേവക്ഷേത്രക്കടവില്‍ ബലിതര്‍പ്പണം, തിലഹവനം, നമസ്‌ക്കാരം എന്നീ വഴിപാടുകള്‍ നടന്നു.

ചിറക്കടവ്: മണക്കാട്ട് ശ്രീഭദ്രാക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടന്നു.

മള്ളൂശ്ശേരി: അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ മള്ളൂശ്ശേരി 776-#ാ#ം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണം ശാഖാ ശ്മശാനത്തില്‍ വി.കെ. ഗോപാലന്റെ നേതൃത്വത്തില്‍ നടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Entertainment

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.