Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സ്‌കൂളിന് സമീപത്ത് തിയേറ്റര്‍ കോംപ്ലക്‌സ് വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 07:17 pm IST
in Kasargod

കാസര്‍കോട്: നീലേശ്വരം നഗരസഭയിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ കോട്ടപ്പുറം സി എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ വികസനത്തിന് മതിയായ ഭൂമി ഇല്ലെന്നിരിക്കെ സ്‌കൂളിന് സമീപത്ത് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ തിയേറ്റര്‍ കോംപ്ലക്‌സ് സ്ഥാപിക്കാനുള്ള നീ ക്കം വിവാദമാകുന്നു.

കെട്ടിടം നിര്‍മ്മാണം ഉള്‍പ്പെടെ രണ്ടുകോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടും സ്ഥലമില്ലാത്തതിന്റെ പേരില്‍ തുടര്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയാതിരിക്കെ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ 40 സെന്റ് പുറമ്പോക്ക് ഭൂമിയില്‍ തിയേറ്റര്‍ കോംപ്ലക്‌സ് സ്ഥാപിക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ഇതാണ് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. തിയേറ്റര്‍ കോംപ്ലക്‌സ് അനുവദിച്ചുകൊണ്ടുള്ള ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉത്തരവ് കഴിഞ്ഞ ദിവസം നഗരസഭക്ക് ലഭിച്ചു.

പൊതുവിദ്യാഭ്യാസ ചട്ടത്തിന് വിരുദ്ധമാണ് ഈ നീക്കമെന്ന് ആരോപണമുണ്ട്. സ്‌കൂള്‍ പരിസരത്ത് തിയേറ്റര്‍ കോംപ്ലക്‌സ് സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് കോട്ടപ്പുറം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട ഭീമഹരജി കഴിഞ്ഞ ദിവസം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജയരാജന് നല്‍കുകയുണ്ടായി.

നിലവില്‍ പരിമിതികള്‍ മൂലം വീര്‍പ്പുമുട്ടുന്ന കോട്ടപ്പുറം സ്‌കൂളിന് റീ/സ. നമ്പര്‍ 521ല്‍ 64 സെന്റ് സ്ഥലമാണുള്ളത്. ഇതില്‍ 10 സെന്റ് സുനാമി പദ്ധതിയില്‍ ഉള്‍പ്പെടുത്തി റവന്യൂ വകുപ്പില്‍ നിന്നും വിദ്യാഭ്യാസ വകുപ്പിലേക്ക് വാങ്ങിച്ചതാണ്. അവശേഷിക്കുന്ന ഭൂമി കൂടി സ്‌കൂള്‍ വികസനത്തിനായി അനുവദിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ റവന്യൂ വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

ഈ അപേക്ഷ നിലനില്‍ക്കെയാണ് ഈ സ്ഥലത്ത് സിനിമാ തിയേറ്റര്‍ നിര്‍മ്മിക്കാന്‍ നഗരസഭ ഒരുങ്ങുന്നത്. 750ഓളം കുട്ടികളും 42ഓളം അധ്യാപക അധ്യേപകേതര ജീവനക്കാരുമാണ് സ്‌കൂളില്‍ ഇപ്പോഴുള്ളത്. നഗരസഭക്കകത്തെ ഏക സര്‍ക്കാര്‍ വിദ്യാലയം ജൂനിയര്‍ കോളേജായി ഉയര്‍ത്തപ്പെടാനുള്ള എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കെ ആ സാധ്യത അട്ടിമറിക്കാനാണ് നഗരസഭയുടെ നീക്കം.

നീലേശ്വരം കരുവാച്ചേരിയില്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ അഞ്ചാം ബ്ലോക്കില്‍പ്പെട്ട സ്ഥലം മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് പണിയാനായി വിട്ടുനല്‍കാമെന്ന് കൃഷി വകുപ്പ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ബസ് സ്റ്റാന്റിന് അനുയോജ്യമല്ലെന്നാണ് നഗരസഭയുടെ അഭിപ്രായം.

നഗരമധ്യത്തില്‍ തന്നെ തരിശായി കിടക്കുന്ന ഈ സ്ഥലത്ത് തിയേറ്റര്‍ കോംപ്ലക്‌സ് സ്ഥാപിക്കാമെന്നിരിക്കെ ഉള്‍പ്രദേശമായ കോട്ടപ്പുറത്ത് സ്‌കൂളിന് സമീപത്ത് തിയേറ്റര്‍ പണിയാനുള്ള നീക്കത്തില്‍ ദുരുദ്ദേശമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

സ്‌പോര്‍ട്‌സിനും ഗെയിംസിനും ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ ഒരുക്കി സ്‌കൂളിനെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്താനുള്ള നീക്കങ്ങള്‍ക്കിടയില്‍ സ്‌കൂളിന്റെ ചുമതലക്കാരായ നഗരസഭ തന്നെ ഈ നീക്കത്തിന് തടസ്സം നില്‍ക്കുകയാണ്.

കാസര്‍കോട് ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന നീലേശ്വരത്ത് പണ്ടുകാലം മുതലേ നാല് സിനിമാ തിയേറ്ററുകള്‍ ഉണ്ടായിരുന്നു. കാലക്രമത്തില്‍ ഇവ നാലും അടച്ചുപൂട്ടിയതോടെ കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി കേരളത്തിലെ തന്നെ തിയേറ്ററുകളില്ലാത്ത ഏക നഗരസഭയായി നീലേശ്വരം മാറുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

Kerala

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

പുതിയ വാര്‍ത്തകള്‍

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.