Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ വനിതാ ലോകകപ്പ് ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 08:47 pm IST
inSports

ബ്ലാക്ക്‌വെല്ലിനെ ബൗള്‍ഡാക്കി ഇന്ത്യക്ക് ജയം നേടിക്കൊടുത്ത ദീപ്തി ശര്‍മ്മയുടെ ആഹ്ലാദം.

ഡര്‍ബി: ഹര്‍മന്‍പ്രീത് കൗറിന്റെ തകര്‍പ്പന്‍ സെഞ്ചുറിക്കൊപ്പം ജൂലന്‍ ഗോസ്വാമി, ശിഖ പാണ്ഡെ, ദീപ്തി ശര്‍മ്മ എന്നിവരുടെ കിടയറ്റ ബൗളിങും കൂടിയായപ്പോള്‍ ഇന്ത്യ വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍. വ്യാഴാഴ്ച രാത്രി വൈകി അവസാനിച്ച സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ 36 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 282 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഓസീസ് ഇന്നിങ്ങ്‌സ് 40.1 ഓവറില്‍ 245 റണ്‍സിന് അവസാനിച്ചു. നാളെ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍.

സ്‌കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 42 ഓവറില്‍ നാലിന് 281. ഓസ്‌ട്രേലിയ 40.1 ഓവറില്‍ 245ന് എല്ലാവരും പുറത്ത്.

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ രണ്ടാം ഫൈനലാണിത്. 2005-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് ആദ്യം ഫൈനല്‍ കളിച്ചത്. അന്ന് ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ഫൈനലും ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ഒമ്പതാം ഫൈനലും ലക്ഷ്യമിട്ട് സെമിയില്‍ കളിക്കാനിറങ്ങിയ ഓസ്‌ട്രേലിയയ്‌ക്ക് ഇത്തവണ അടിതെറ്റുകയും ചെയ്തു.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തിലേ ഓസ്‌ട്രേലിയ പതറി. 21 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ചയിലേയ്‌ക്ക് കൂപ്പുകുത്തിയ ഓസ്‌ട്രേലിയയെ നാണക്കേടില്‍ നിന്ന് കരകയറ്റിയത് ഓസ്‌ട്രേലിയന്‍ നിരയില്‍ അലക്‌സ് ബ്ലാക്‌വെല്‍, എലിസെ വില്ലനി, എലിസെ പെറി എന്നിവരുടെ ബാറ്റിങ്ങാണ്. ബ്ലാക്‌വെല്‍ 56 പന്തില്‍ 90 റണ്‍സ് നേടി ടോപ്‌സ്‌കോററായി. വില്ലനി 58 പന്തില്‍ 75 റണ്‍സുമെടുത്തു. ഒരുഘട്ടത്തില്‍ 169 റണ്‍സിനിടെ 9 വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഓസീസ് അവസാന വിക്കറ്റില്‍ നടത്തിയ മികച്ച പ്രകടനം ഇന്ത്യയെ അല്പം അമ്പരപ്പിച്ചു. അവസാന വിക്കറ്റില്‍ ബ്ലാക്‌വെല്ലും ബീംസും ചേര്‍ന്ന് 76 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യന്‍ ക്യാമ്പില്‍ മ്ലാനത പരന്നെങ്കിലും ബ്ലാക്‌വെല്ലിനെ ബൗള്‍ഡാക്കി ദീപ്തി ശര്‍മ്മ വിജയം ഇന്ത്യക്ക് നേടിക്കൊടുത്തു.

ഇന്ത്യക്കായി ദീപ്തി ശര്‍മ മൂന്നും ശിഖ പാണ്ഡേ, ജുലന്‍ ഗോസ്വാമി എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകളെടുത്തു. ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത് ഹര്‍മന്‍പ്രീത് കൗറിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. 115 പന്തുകളില്‍ നിന്ന് 20 ഫോറും ഏഴ് സിക്‌സറുമടക്കം 171 റണ്‍സെടുത്ത് കൗര്‍ പുറത്താകാതെ നിന്നു. 65 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തിയ കൗറിന് സെഞ്ചുറി തികയ്‌ക്കാന്‍ വേണ്ടിവന്നത് വെറും 90 പന്തുകള്‍. സെഞ്ചുറി തികച്ചതോടെ ഹര്‍മന്‍പ്രീത് കൂടുതല്‍ അപകടകാരിയായി മാറി. അടുത്ത 50 റണ്‍സ് വെറും 17 പന്തുകളില്‍നിന്നാണ് കൗര്‍ നേടിയത്. അവസാന 10 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ 125 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന 19 പന്തുകളില്‍ വേദാ കൃഷ്ണമൂര്‍ത്തിയുമായി (16*) ചേര്‍ന്ന് 49 റണ്‍സ് കൗര്‍ അടിച്ചെടുത്തു.

മഴകാരണം 42 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഇന്നിങ്‌സ് പത്തോവര്‍ പിന്നിടുന്നതിന് മുന്‍പ് ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും (6), പൂനം റൗത്തും (14) മടങ്ങി. പിന്നീട് 36 റണ്‍സെടുത്ത് നായിക മിതാലി രാജും മടങ്ങി. എന്നാല്‍ ഹര്‍മന്‍ പ്രീത് കൗറിന്റെ തകര്‍പ്പന്‍ പ്രകടനം ഓസീസ് പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്‌ത്തി. നാലാം വിക്കറ്റില്‍ ദീപ്തി ശര്‍മ്മയും (25) കൗറും ചേര്‍ന്ന് നടത്തിയ അത്യുജ്ജ്വല ബാറ്റിംഗാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് 137 റണ്‍സ് അടിച്ചുകൂട്ടി. ഹര്‍മന്‍പ്രീത് കൗറാണ് കളിയിലെ താരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

India

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

പുതിയ വാര്‍ത്തകള്‍

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.