Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പകര്‍ച്ചപ്പനിക്ക് ശമനമില്ല; ആശുപത്രികളില്‍ തിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 08:53 pm IST
inPathanamthitta

പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ചപ്പനിക്ക് ഇനിയും ശമനമായില്ല. ഓരോ ദിവസവും നൂറുകണക്കിന് പേരാണ് ഇപ്പോഴും പകര്‍ച്ചപ്പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ഇവരില്‍ ഡങ്കിപ്പനി ബാധിച്ചെത്തുന്നവര്‍ ഏറെയാണെന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഇപ്പോഴും പനിബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഗുരുതര സ്ഥിതിയിലുള്ളവരെയാണ് ആശുപത്രികളില്‍ കിടത്തി ചികിത്സിക്കുന്നത്. അല്ലാതെയെത്തുന്നവരെ മരുന്നു നല്‍കി വിടുകയാണ് ചെയ്യുന്നത്. മിക്ക ആശുപത്രികളിലും കിടക്കകള്‍ ഒഴിവില്ല.

വൈറല്‍പ്പനി ബാധിച്ച് 593 പേര്‍ ഇന്നലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ഡിഎംഒ ഡോ.സോഫിയാ ബാനു അറിയിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടിയ 18 പേരില്‍ 10 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചെന്നീര്‍ക്കര, റാന്നി പെരുനാട്, വടശേരിക്കര, പത്തനംതിട്ട നഗരപ്രദേശം, പന്തളം, വള്ളിക്കോട്, കൊറ്റനാട് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിതര്‍. പ്രമാടം, മലയാലപ്പുഴ, ചന്ദനപ്പള്ളി, പത്തനംതിട്ട നഗരപ്രദേശം എന്നിവിടങ്ങളിലുള്ള നാലുപേര്‍ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ചികിത്സതേടി. ബുധനാഴ്ച 629 പേര്‍ പനിയും അനുബന്ധ രോഗങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സതേടിയിട്ടുണ്ട്. വല്ലന, പള്ളിക്കല്‍, മല്ലപ്പള്ളി, കുറ്റൂര്‍, പുറമറ്റം, കാഞ്ഞീറ്റുകര, ചന്ദനപ്പള്ളി, വടശേരിക്കര, ഏഴംകുളം, വെച്ചൂച്ചിറ എന്നിവടങ്ങളിലുള്ള 10 പേരാണ് ബുധനാഴ്ച ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടിയത്. മുന്‍ ദിവസങ്ങളിലും വര്‍ദ്ധിച്ച അനുപാതത്തിലാണ് ആശുപത്രികളിലെത്തുന്ന രോഗികളുടെ കണക്ക് രേഖപ്പെടുത്തിയത്.

സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ കണക്കുമാത്രമാണ് ഡിഎംഒ എല്ലാ ദിവസവും പുറത്തു വിടുന്നത്. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ഓരോദിവസവും എത്തുന്നവരുടെ കണക്കു കൂടിയെടുക്കുമ്പോഴാണ് പനിബാധ നിയന്ത്രണവിധേയമായില്ലെന്ന് വ്യക്തമാകുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനു മരുന്നും പ്ലേറ്റ്‌ലെറ്റും ഇല്ലാത്തതാണ് രോഗികളെ സ്വകാര്യ ആശുപത്രികളെ സമീപിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഡങ്കിപ്പനിക്കൊപ്പം ഹെപ്പറ്റൈറ്റിസ് രോഗങ്ങളും എച്ച് വണ്‍, എന്‍ വണ്‍-ഉം വ്യാപകമായി പടരുന്നുണ്ട്. ഇതുകൂടാതെ ജില്ലയിലെ പലഭാഗത്തും വയറിളക്ക രോഗങ്ങളും പടരുന്നു. ബുധനാഴ്ച മാത്രം വയറിളക്ക രോഗങ്ങള്‍ക്ക് 62 പേര്‍ ചികിത്സതേടി. 26 പേര്‍ ഇന്നലെ വയറിളക്ക രോഗങ്ങളുമായി ആശുപത്രികളിലെത്തി. പനി നിയന്ത്രിക്കാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ ശുചീകരണത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ദീവസം മാത്രമാണ് അതുനടന്നത്. വീണ്ടും മാലിന്യങ്ങള്‍ വര്‍ദ്ധിച്ചതും കൊതുക് പെരുകിയതുമാണ് പനി വിട്ടുമാറാതെ പടരുന്നതിന്റെ പ്രധാനകാരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

India

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

Varadyam

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Sports

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

അല്‍-ഖ്വയ്ദ ബന്ധം; യു പിയില്‍ യുവാവ് അറസ്റ്റില്‍

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.