ആലപ്പുഴ: നഗരത്തിലെ പ്രധാന റോഡുകളിലെയും തിരക്കേറിയ റോഡുകളിലെയും സീബ്രാലൈനുകള്‍ പൂര്‍ണ്ണമായും മാഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കാണേണ്ടവര്‍ കാണുന്നില്ല.
പ്രധാന റോഡുകളിലെ സീബ്രാലൈനുകള്‍ തെളിച്ചിട്ട് കാല്‍നടയാത്രക്കാരെ സഹായിക്കണമെന്ന് ആവിശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.സ്റ്റേറ്റ് ഹൈവേകളിലെ എല്ലാ സീബ്രാലൈനുകളും മങ്ങി. തിരക്കേറിയ ആലപ്പുഴ ജില്ലാ കോടതിക്ക് മുന്നിലെയും, തൊട്ടടുത്ത സ്‌ക്കൂളിന് മുന്നിലെയും സീബ്രാലൈന്‍ മങ്ങിയതോടെ ഇവിടെ അപകടങ്ങള്‍ പതിവായിരിക്കുകയാണെന്ന് യാത്രക്കാര്‍ പറഞ്ഞു.
മറ്റിടങ്ങളിലെയും സ്ഥിതി വത്യസ്തമല്ല, സീബ്രാലൈന്‍ തെളിഞ്ഞ് കിടന്നാല്‍ തന്നെ വാഹനങ്ങള്‍ നിര്‍ത്താത്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ കാര്യം പറയണ്ടെന്നാണ് കാല്‍നടയാത്രക്കാര്‍ പറയുന്നത്. നിരത്തു വിഭാഗത്തിന്റെ ഉത്തരവാദിത്ത്വം ഇല്ലായ്‌മയാണ് കാല്‍നടയാത്രക്കാര്‍ക്ക് വിനയായത്. പ്രായമായവരും സ്‌ക്കൂള്‍ കുട്ടികളും റോഡ് മുറിച്ച് കടക്കാന്‍ പാട്‌പെടുകയാണ്.
സീബ്രാലൈനുകളുടെ നവീകരണം വഴിപാടായി നടത്തിയതാണ് ഈ ഗതിക്ക് കാരണമെന്ന് ആക്ഷേപം
















