ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന് സിബിഐ സമന്‍സ് അയച്ചു. അഴിമതിക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സിബിഐയുടെ ദല്‍ഹിയിലെ ആസ്ഥാനത്ത് നേരിട്ടു ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ മൗറീഷ്യസില്‍ നിന്ന് വിദേശ നിക്ഷേപം സ്വീകരിക്കുന്നിത് അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന കേസാണ് സിബിഐ അന്വേഷിക്കുന്നത്. ഈ ഇടപാടില്‍ കാര്‍ത്തിക്കു പങ്കുണ്ടെന്നാണ് ആരോപണം. കാര്‍ത്തിയോടും മറ്റ് നാലു പേരോടും ജൂണ്‍ 27നും 29നും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂടുതല്‍ സമയം ആവശ്യമാണെന്നാണ് കാര്‍ത്തിയുടെ അഭിഭാഷകന് പറഞ്ഞത്.
ഇതെത്തുടര്‍ന്നാണ് വെള്ളിയാഴ്ച ഹാജരാകാന്‍ വീണ്ടും സമന്‍സ് അയച്ചത്.
മുംബൈ ആസ്ഥാനമായുള്ള മീഡിയ ഗ്രീപ്പിന് നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്കിയ ഇടപാടില്‍ കാര്‍ത്തി മൂന്നരക്കോടി കോഴവാങ്ങി എന്ന കേസില്‍ മെയ് 15നാണ് സിബിഐ എഫഅഐആര് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: