Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ആധിയും വ്യാധിയുമകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങള്‍ വരവായ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 08:57 pm IST
inKasargod

കാഞ്ഞങ്ങാട്: ദുരിതമകറ്റാനും മഹാമാരികളില്‍ നിന്ന് രക്ഷനേടാനും കര്‍ക്കിടക തെയ്യങ്ങള്‍ വരവായി. നാട്ടില്‍ ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും പകരാനാണ് തെയ്യങ്ങള്‍ കര്‍ക്കടകം ഒന്ന് മുതല്‍ വീടുകളിലെത്തുന്നത്. ശിവന്‍, പാര്‍വ്വതി, അര്‍ജുനന്‍ തുടങ്ങിയ മൂന്ന് പുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിച്ചാണ് മൂന്ന് തെയ്യങ്ങള്‍ വീട്ടിലെത്തുന്നത്. മലയ, കോപ്പാളന്‍, വണ്ണാന്‍ തുടങ്ങിയ സമുദായക്കാരാണ് തെയ്യങ്ങള്‍ കെട്ടുന്നത്.

കോപ്പാള സമുദായത്തിന്റെ ഗളിഞ്ചനാണ് ആദ്യമെത്തുന്നത്. കര്‍ക്കിടകം 16 മുതലാണ് മലയ സമുദായത്തിന്റെ ആടിവേടനും വണ്ണാന്‍ സമുദായത്തിന്റെ വേടത്തിയും എത്തുന്നത്. എന്നാല്‍ ദേശപരിതി കൂടുതലായതിനാല്‍ എല്ലായിടത്തുമെത്താനായി കര്‍ക്കിടകം ഒന്ന്മുതല്‍ എല്ലാ തെയ്യങ്ങളുമെത്താറുണ്ട്.

കാരണവര്‍ക്കും ചെണ്ടരനുമൊപ്പം ഗ്രാമീണ വീടുകളിലെത്തുന്ന ആടിവേടനെ സ്വീകരിക്കാന്‍ കത്തിച്ചു വെച്ച നിലവിളക്കും നിറനാഴിയുമായി ഉമ്മറപിടിയില്‍ മുതിര്‍ന്ന സ്ത്രീകളുണ്ടാവും. ശിവ സാന്നിദ്ധ്യത്തിനായി തപസ്സു ചെയ്യുന്ന അര്‍ജ്ജുനന്റെ തപശ്ശക്തിയെ പരീക്ഷിക്കാന്‍ വേടന്റെ രൂപത്തില്‍ അര്‍ജ്ജുനന്റെ മുന്നിലെത്തുന്ന പരമശിവന്റെ കഥയാണ് ആടി വേടന്‍ കെട്ടിയാടി തോറ്റംപാട്ടില്‍ വര്‍ണ്ണിക്കുന്നത്. അതുകഴിഞ്ഞാലുടന്‍ വീട്ടുകാര്‍ ഓരോ പാത്രങ്ങളിലായി പ്രത്യേകം പ്രത്യേകം തയ്യാറാക്കി ഒരുക്കി വെച്ച ചുവപ്പും കറുപ്പും നിറത്തിലുള്ള ‘ ഗുരുസി ‘ മാരിയകറ്റാന്‍ വീടിന്റെ തെക്കുഭാഗത്ത് ചുവപ്പു ഗുരുസിയും വടക്കുഭാഗത്ത് ചേഷ്ടയെ അകറ്റാന്‍ കറുപ്പ് ഗുരുസിയും കമിഴ്‌ത്തുന്നു ഇങ്ങനെ അനുഷ്ഠിച്ചാല്‍ കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കും കാര്‍ഷിക അഭിവൃദ്ധിയും സന്താന സൗഭാഗ്യവും കുടുംബ ഐശ്വര്യവും ഉണ്ടാകുമെന്നാണ് പഴമക്കാരുടെ ആചാര അനുഷ്ഠാന വിശ്വാസം.

അര്‍ജുനന്‍ തപസിരുന്ന സ്ഥലത്തിന് സമീപത്ത് വളര്‍ന്ന ആല്‍മരം തണലേകിയതിന്റെ പ്രതീകമായി ഓലക്കുട ചൂടിയാണ് തെയ്യക്കോലമെത്തുന്നത്. എന്നാല്‍ കാലം മാറിയതോടെ ചിലയിടങ്ങളില്‍ ഓലക്കുട ശീലക്കുടയായിട്ടുണ്ട്. കുട്ടികളാണ് ഈ തെയ്യം കെട്ടുന്നത്. കുട്ടികളെ കിട്ടാത്തത് മൂലം കുട്ടിത്തെയ്യങ്ങളുടെ എണ്ണം കുറഞ്ഞു വരികയാണ്. സ്‌കൂള്‍ അവധിദിവസങ്ങളിലും മറ്റും മാത്രമാണ് ഇപ്പോള്‍ തെയ്യങ്ങള്‍ എത്തുന്നത്.തുലാം പത്തിന് യഥാര്‍ത്ഥ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തുന്നതിന് മുമ്പുള്ള ഇടവേളകളിലെ തെയ്യംകലാകാരന്മാരുടെ വരുമാനമാര്‍ഗം കൂടിയാണ്.

മുമ്പ് ആടിവേടന്റെ വരവ് കര്‍ക്കിടക മാസാരംഭത്തിലെ പ്രധാന ചടങ്ങായിരുന്നെങ്കിലും കാലത്തിന്റേയും തലമുറകളുടെയും മാറ്റത്തിനൊപ്പവും നാഗരികതയുടെ വളര്‍ച്ചയും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും മൂലം ഭൂരിഭാഗം പ്രദേശങ്ങളിലും ആടിവേടന്‍ കെട്ടിയാടല്‍ ആചാരവും പാടിപ്പതിഞ്ഞ ചരിത്രമായി മാറിയിരിക്കുകയാണ്. ആടിവേടന്‍ കെട്ടിയാടല്‍ ചില ഗ്രാമങ്ങളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.