Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പത്തനംതിട്ട മാര്‍ക്കറ്റില്‍ റെയ്ഡ് ശീതളപാനീയങ്ങള്‍ സൂക്ഷിക്കുന്നത് ശുചിമുറിക്കുള്ളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 08:03 pm IST
inPathanamthitta

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ പൊതു മാര്‍ക്കറ്റിലെ ചില വ്യാപാരികള്‍ സോഡക്കുപ്പികളും കോളയും ശീതികരിക്കുന്ന പെട്ടികള്‍ സൂക്ഷിച്ചിരുന്നത് ശുചിമുറികള്‍ക്കുളളില്‍. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ടോയ്‌ലറ്റ് അടക്കമുളള ശുചിമുറികളിലാണ് ശീതീകരണപ്പെട്ടികള്‍ വച്ചിരുന്നത്. രണ്ടു പെട്ടികളില്‍ നിറയെ സോഡയും ശീതളപാനീയങ്ങളും അടങ്ങുന്ന കുപ്പികള്‍ തണുപ്പിക്കാന്‍ വച്ചിരിക്കുന്നതു കണ്ട് ഉദ്യോഗസ്ഥര്‍ അമ്പരന്നു. ഇതു പിടിച്ചെടുത്തു.

ഇക്കഴിഞ്ഞ ഒന്നിന് നടത്തിയ പരിശോധനയില്‍ ശുചിമുറികളില്‍ സവാളകള്‍ നിറച്ച ചാക്കുകള്‍ വച്ചിരിക്കുന്നത് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്ക് എത്തിയപ്പോള്‍ കടക്കാര്‍ ഇത് എടുത്തുകൊണ്ട് ഓടുകയായിരുന്നു. അന്ന് വ്യാപാരികളെ താക്കീതു ചെയ്തിരുന്നതാണ്. ഇതിനു പുല്ലുവില പോലും കല്‍പ്പിക്കാതെയാണ് ശീതള പാനീയങ്ങള്‍ അടങ്ങുന്ന പെട്ടികള്‍ ശുചിമുറികളില്‍ സൂക്ഷിച്ചത്. ശുചിമുറിക്കുളളിലും പരിസരവും വൃത്തികേടായി കിടക്കുകയായിരുന്നു. നഗരസഭ കരാര്‍ അടിസ്ഥാനത്തിലാണ് ശുചിമുറികള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

സംസ്ഥാനത്തെ മറ്റൊരു നഗരത്തിലും ഇത്രയും വൃത്തിഹീനമായ സ്ഥലത്ത് ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത് കണ്ടിട്ടില്ലെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതാവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി ആര്‍. ജയകൃഷ്ണന്‍ നഗരസഭാ സെക്രട്ടറിക്ക് കര്‍ശന നിര്‍ദേശം നല്‍കി. നഗരത്തിലെ രണ്ട് ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ ശുചിത്വം പാലിക്കുന്നില്ലെന്ന് കണ്ടെത്തി. മത്സ്യവും മാംസവും പ്ലാസ്റ്റിക് കവറുകളില്‍ തീയതി രേഖപ്പെടുത്താതെയാണ് സൂക്ഷിക്കുന്നതെന്ന് കണ്ടെത്തി. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ ഇറച്ചി ഒന്നിച്ച് സൂക്ഷിക്കുന്നതായും ബോധ്യപ്പെട്ടു. ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലെന്നും പരിശോധനയില്‍ ബോധ്യമായി.

മാര്‍ക്കറ്റില്‍ തുറന്ന സ്ഥലത്ത് മത്സ്യ വില്‍പ്പന നടത്തരുതെന്ന് കഴിഞ്ഞ പരിശോധനയില്‍ നിര്‍ദേശം നല്‍കിയിരുന്നതാണ്. മത്സ്യ വില്‍പ്പനയ്‌ക്കായി പ്രത്യേക സ്റ്റാളുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതു ലംഘിച്ച് ഇന്നലെ തുറന്ന സ്ഥലത്ത് മത്സ്യവില്‍പ്പന നടത്തിയയാളെ ഒഴിപ്പിച്ചു.

ഡി. എം. ഒ സോഫിയാ ബാനു, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരായ രഘുനാഥക്കുറുപ്പ്, പ്രശാന്ത് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം
Kerala

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

Kerala

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

Varadyam

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

Kerala

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അല്‍-ഖ്വയ്ദ ബന്ധം; യു പിയില്‍ യുവാവ് അറസ്റ്റില്‍

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

യുഎസ് ഓപ്പണ്‍ 2026: സ്വരേവ്-ഷെല്‍ട്ടണ്‍ പോരോടെ കലാശം

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

കൃഷ്ണസ്പര്‍ശം: നേതൃത്വം എന്നത് മുന്നില്‍ നടക്കുന്നതല്ല. കൂടെ നടക്കുന്നതാണ്

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.