കൊഹിമ: നാഗാലാന്റ് മുഖ്യമന്ത്രി ഷുര്‍ഹോസ്ലീ ലീസീറ്റ്സു വിശ്വാസവോട്ടെടുപ്പിന് ഹാജരായില്ല. മുഖ്യമന്ത്രിയുടെ പിന്തുണ തെളിയിക്കാനായി പ്രത്യേക യോഗം വിളിക്കണമെന്ന് സ്പീക്കര്‍ക്ക് ഗവര്‍ണര്‍ പി.ബി ആചാര്യ നല്കിയ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഇന്ന് സഭ ചേര്‍ന്നെങ്കിലും മുഖ്യമന്ത്രി ഹാജരാകാത്തതിനാല്‍ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
നാഗാലാന്റിലെ മുന്‍ മുഖ്യമന്ത്രി സെലിയാങ് ഗവര്‍ണര്‍ക്ക് നല്കിയ കത്താണ് വിശ്വാസ വോട്ടിലേക്ക് നയിച്ചത്. സാമാജികര്‍ തനിക്കൊപ്പമാണെന്നും ഷുര്‍ഹോസ്ലീ ലീസീറ്റ്സു രാജിവെച്ച് താന്‍ മുഖ്യമന്ത്രിയാകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതാസംവരണം നടപ്പാക്കാനുള്ള തീരുമാനം ഗോത്ര വര്ഗങ്ങള്ക്കിടയില് പ്രതിഷേധങ്ങള്‍ക്കിടയാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സെലിയാങ്ങിന് രാജിവെക്കേണ്ടി വന്നിരുന്നു.
നേരത്തെ, വിമതരാണെന്ന് കണ്ടെത്തി ആറു മന്ത്രിമാരില്‍ നാലു പേരെയും 12 നിയമസാമാജികരെയും മുഖ്യമന്ത്രി ലീസീറ്റ്സു ജൂലൈ ഒമ്ബതിന് സസ്പെന്റ് ചെയ്തിരുന്നു.
സെലിയാങ്ങിന്റെ അവകാശവാദതെത തുടര്‍ന്ന്് വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ ലീസീറ്റ്സുവിനോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ ലീസീറ്റ്സുവിന്റെ ഹരജി തള്ളിയ കോടതി ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാമെന്ന് വിധിച്ചു. അതോടെ വിശ്വാസ വോട്ട് നടത്താന്‍ ഗവര്‍ണര്‍ സ്പീക്കറോട് ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: