ബെംഗളൂരു: എഐഎഡിഎംകെ നേതാവ് വി. കെ. ശശികലയ്‌ക്കായി ബെംഗളൂരു ജെയിലിലെ അഞ്ചു സെല്ലുകള്‍ നിയമവിരുദ്ധമായി തുറന്നുകൊടുത്തെന്ന് റിപ്പോര്‍ട്ട്. ജയില്‍ ഡിഐജി ആയിരുന്ന ഡി. രൂപ സമര്‍പ്പിച്ച രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
കൂടാതെ ജയിലിലെ ഒരു ഇടനാഴി ശശികലയ്‌ക്കു മാത്രമായി നല്‍കുകയും, മറ്റ് തടവുകാര്‍ ഇത് ഉപയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഭക്ഷണം പ്രത്യേകം അടുക്കളയില്‍ തയ്യാറാക്കി നല്‍കുകയായിരുന്നു. ഇതോടൊപ്പം പ്രത്യേകമായി ബെഡ്ഡും മറ്റ് സജ്ജീകരണങ്ങളും ജയില്‍ അധികൃതര്‍ നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
















