Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കണ്ണീരായി ബാണാസുര സാഗര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 09:56 pm IST
inWayanad

പടിഞ്ഞാറത്തറ : ബാണാസുരസാഗര്‍ വീണ്ടും കണ്ണീരണിഞ്ഞു. കാലങ്ങളായി നിരവധിപേരുടെ ജീവനെടുത്ത ബാണാസുരസാഗര്‍ അണക്കെട്ടില്‍ കഴിഞ്ഞദിവസം നാലുപേരെ കാണാതായി. തിരച്ചില്‍ നടത്തുന്നതിന് ജില്ലാഭരണകൂടം നാവിക സേനയുടെ സഹായം തേടിയിരുന്നു. പതികൂല കാലാവസ്ഥയെ തുടര്‍ന്ന് അണക്കെട്ടില്‍ തെരച്ചില്‍ ദുഷ്‌ക്കരമായതിനാലാണ് ജില്ലാ ഭരണകൂടം നാവികസേനയുടെ അടിയന്തിര സഹായം ആവശ്യപ്പെട്ടത്. ചൊവ്വാഴ്‌ച്ച നാല് മണിയോടെ കൊച്ചിയില്‍നിന്നെത്തിയ നാവികസേനയുടെ പ്രത്യേക സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.

തിങ്കളാഴ്‌ച്ച മുങ്ങല്‍ വിദഗ്ധര്‍ സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്തിന്റെ 300 മീറ്റര്‍ ചുറ്റളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ചില സ്ഥലങ്ങളില്‍ 70 അടിവരെ താഴ്ചയുണ്ട്. 40 അടിയില്‍ കൂടുതല്‍ താഴ്ചയിലേക്ക്‌പോകാന്‍ സാധിക്കുന്നില്ലെന്ന് മുങ്ങല്‍വിദഗ്ധര്‍ പറഞ്ഞു. അസഹ്യമായ തണുപ്പും വെള്ളത്തിന്റെ സാന്ദ്രതയുമാണ് പ്രശ്‌നം. രാത്രിയില്‍ നടന്ന അപകടമായതിനാല്‍ രക്ഷപെട്ടവര്‍ക്ക് കൃത്യസ്ഥലം ഓര്‍മ്മയില്ലാതായത് ബുദ്ധിമുട്ട് സൃഷ്ടിച്ചു. കാണാതായവരില്‍ ഒരാളൊഴികെ ബാക്കിയുള്ളവര്‍ക്ക് നീന്തലറിയാമെന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു. അപകടം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനായി പോലീസ രക്ഷപെട്ടവരില്‍നിന്ന് മൊഴിയെടുക്കും.

ജില്ലാകലക്ടര്‍ എസ്.സുഹാസിന്റെ നേതൃത്വത്തില്‍ അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റുകള്‍, മാനന്തവാടിയിലെ അഗ്നിശമന സേനയുടെ സ്‌കൂബ ഡൈവിങ്ങ് ടീം, കോഴിക്കോട്‌നിന്നുള്ള അണ്ടര്‍വാട്ടര്‍ സെര്‍ച്ചിങ്ങ് ടീം, തുര്‍ക്കി ജീവന്‍ രക്ഷാസമിതി, റവന്യു, പോലീസ്, വനം വകുപ്പ്, കെഎസ്ഇബി തുടങ്ങിയവര്‍ സ്ഥലത്തുണ്ട്. ഞായറാഴ്ച രാത്രി 11മണിയോടെ മത്സ്യബന്ധനത്തിനായി അണക്കെട്ടിലിറങ്ങിയ ഏഴംഗസംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് അനുമാനം. ഇവര്‍ സഞ്ചരിച്ച കൊട്ടത്തോണി മുങ്ങുകയായിരുന്നു. കോഴിക്കോട് തുഷാരഗിരി ചെമ്പൂക്കടവ് നെല്ലിപ്പൊയില്‍ സച്ചിന്‍(20), മോളക്കുന്നില്‍ ബിനു(42), മണിത്തൊട്ടി മെല്‍വിന്‍(34), തരിയോട് സിങ്കോണ പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍(44) എന്നിവരെയാണ് കാണാതായത്. തുഷാരഗിരി ചിറ്റിലപ്പള്ളി ജോബി(35), കോടഞ്ചേരി കൂരാന്തോട് ജോബിന്‍ (22), ചെമ്പൂക്കടവ് പുലക്കുടിയില്‍ മിഥുന്‍(19) എന്നിവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അപകടം നടന്ന സ്ഥലംസന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. കാണാതായവരുടെ കുടുംബത്തിന് അടിയന്തിര സഹായമെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. അണക്കെട്ടില്‍ കാണാതായ പാറേക്കുടി വില്‍സണിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. സി.കെ.ശശീന്ദ്രന്‍ എം എല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാകളക്ടര്‍ എസ്. സുഹാസ്, ജില്ലാ പോലീസ് മേധാവി രാജ്പാല്‍ മീണ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

Kerala

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

പുതിയ വാര്‍ത്തകള്‍

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.