കോട്ടയം: മുളങ്കുഴ-പാക്കില്‍ റോഡില്‍ പതിനഞ്ചില്‍പ്പടിയില്‍ ചുറ്റും കാടുകള്‍ വളര്‍ന്ന് അപകട ഭീഷണിയുമായി ട്രാന്‍സ്ഫോര്‍മര്‍. റോഡ് നിരപ്പില്‍ നിന്നും താഴ്ചയിലേക്ക് ഇറക്കി വച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ കാണാന്‍ സാധിക്കാത്ത രീതിയില്‍ കാടുകള്‍ വളര്‍ന്നിരിക്കുന്നു. ട്രാന്‍സ്ഫോര്‍മര്‍ ഉറപ്പിച്ചിരിക്കുന്ന തൂണുകളിലും കാട്ടുവള്ളില്‍ പടര്‍ന്ന് കയറിയ നിലയിലാണ്.
ഫീസ് കാരിയറുകള്‍ പോലും അലക്ഷ്യമായിട്ടാണ് പിടിപ്പിച്ചിരിക്കുന്നത്. ഫീസ് കാരിയറുകള്‍ക്ക് സുരക്ഷിത വേലി നിര്‍മ്മിക്കണമെന്ന കോടതി ഉത്തരവ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ട്രാന്‍സ്ഫോര്‍മറിന്റെ അപകടാവസ്ഥ നിരവധി തവണ വൈദ്യുതി വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: