Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

വൈരമുത്തു 1994ല്‍ കാതലന്‍ എന്ന സിനിമയ്‌ക്ക് വേണ്ടി എഴുതിയ ഗാനത്തിന്റെ മലയാള അര്‍ത്ഥം കൂടി പങ്കുവെച്ചപ്പോള്‍ അത് വ്യത്യസ്തനാമുഭവമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2026, 11:33 pm IST
in Music, Entertainment

ചെന്നൈ: വൈരമുത്തു എന്ന കവി 32 വര്‍ഷം മുന്‍പെഴുതിയ പ്രണയാഗാനം ഇന്നും കാലത്തിന് പോറലേല്‍പിക്കാന്‍ കഴിയാതെ തിളക്കത്തോടെ നില്‍ക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ചിലതെല്ലാം പങ്കുവെയ്‌ക്കുമ്പോള്‍ അവരുടെ പോസ്റ്റ് അവര്‍ പോലുമറിയാതെ വൈറലാവാറുണ്ട്. ഈയിടെ വൈറലായ ഒരു പോസ്റ്റ് പങ്കുവെച്ച മെല്‍വിന്‍ എന്ന ആള്‍ ആരാണെന്ന് പോലും അറിയില്ല. പക്ഷെ അവര്‍ വൈരമുത്തു 1994ല്‍ കാതലന്‍ എന്ന സിനിമയ്‌ക്ക് വേണ്ടി എഴുതിയ ഗാനത്തിന്റെ മലയാള അര്‍ത്ഥം കൂടി പങ്കുവെച്ചപ്പോള്‍ അത് വ്യത്യസ്തനാമുഭവമായി. ആ വരികള്‍ എത്ര ആസ്വദിച്ചാലും മതിവരാത്ത പ്രണയഗാനമാണ് എന്നവളേ എന്ന് തുടങ്ങുന്ന ഗാനം. ഇനി ഏ. ആർ. റഹ്മാൻ സംഗീതം ചെയ്ത് ഉണ്ണികൃഷ്ണൻ പാടിയ ഗാനത്തിന്റെ വരികള്‍ ആസ്വദിക്കാം.
—————————————————————
എന്നവളേ, അടി എന്നവളേ,
എന്തൻ ഇദയത്തൈ തൊലൈത്തു വിട്ടേൻ;
എന്ത ഇടം, അത് തൊലൈന്ത ഇടം,
അന്ത ഇടത്തൈയും മറന്ത് വിട്ടേൻ!
ഉന്തൻ കാൽകൊലുസ്സിൽ അത് തൊലൈന്തതെൻട്ര്
ഉന്തൻ കാലടി തേടി വന്തേൻ.
കാതൽ എൻട്രാൽ പെരും അവസ്‌ഥൈ എൻട്ര് ഉന്നൈ കണ്ടതും കണ്ട് കൊണ്ടേൻ!!
എന്തൻ കഴുത്ത് വരൈ ഇൻട്ര് കാതൽ വന്ത്
ഇരു കൺവിഴി പിതുങ്കി നിൻട്രേൻ.
(എന്റെ പെണ്ണേ, എന്റെ ഹൃദയമെനിക്ക് കൈമോശം വന്നിരിക്കുന്നു. അതെവിടെയാണ് നഷ്ടപ്പെട്ടതെന്നു പോലും ഞാൻ മറന്നു പോയിരുന്നു.
നിന്റെ കാൽകൊലുസ്സിങ്കലാണ് അത് നഷ്ടപ്പെട്ടതെന്ന് ഓർത്തെടുത്ത ഞാൻ, ഇതാ നിന്റെ കാലടിപ്പാടുകൾ പിൻതുടർന്ന് വന്നിരിക്കുന്നു (സിനിമയിൽ നായകൻ നായികയെ ആദ്യമായി അറിയുന്നത് കൊലുസ്സിന്റെ ശബ്ദത്തിലൂടെയാണ്, ആദ്യമായി കാണുന്നത് കൊലുസ്സുകളണിഞ്ഞ അവളുടെ സുന്ദരപാദങ്ങളും!).
അനുരാഗമെന്നാൽ ആളെക്കുഴപ്പിക്കുന്ന ഒരു മഹാനുഭവമെന്ന് നിന്റെ പ്രഥമദർശനത്തിൽത്തന്നെ ഞാനറിഞ്ഞു. അഥവാ, നിന്നെക്കാണുന്നതു വരെയും അനുരാഗമെന്തെന്ന് ഞാനറിഞ്ഞിരുന്നില്ല. എന്റെ കഴുത്തോളമെത്തിയിരിക്കുന്ന ഈ പ്രണയം എന്നെ വീർപ്പുമുട്ടിക്കുന്നു (‘എന്റെ രണ്ടു കണ്ണുകളും തള്ളിച്ചിരിക്കുന്നു’ എന്ന യഥാർത്ഥ വാച്യാർത്ഥം മലയാളത്തിൽ അതേപടി പറഞ്ഞാൽ അഭംഗി തോന്നിക്കുന്നതു കൊണ്ടാണ് ഞാൻ ‘വീർപ്പുമുട്ടിയ്‌ക്കുന്നു’ എന്ന് പറഞ്ഞിരിക്കുന്നത്).
—————————————————————
വായ്‌മൊഴിയും എന്തൻ തായ്‌മൊഴിയും
ഇൻട്ര് വസപ്പടവില്ലൈയടീ,
വയറ്റ്രുക്കും തൊണ്ടൈക്കും ഉരുവമില്ലാതൊരു
ഉരുണ്ടൈയും ഉരുളുതടീ!
കാത്തിരുന്താൽ എതിർപാർത്തിരുന്താൽ ഒരു
നിമിഷവും വറ്ഷമടീ,
കൺകളെല്ലാം എനൈ പാർപ്പതുപോൽ
ഒരു കലക്കമും തോൻട്രുതടീ!
ഇത് സൊർഗ്ഗമാ, നരകമാ നീ സൊല്ലടി ഉള്ളപടി,
നാൻ വാഴ്വതും വിടൈകൊണ്ട് പോവതും
ഉൻ വാർത്തെയിൽ ഉള്ളതടീ!
(ഞാൻ സംസാരിച്ചു പരിചയിച്ചിട്ടുള്ള ഒരു ഭാഷയും (അഥവാ, എന്റെ സംസാരശേഷി), എന്തിനേറെ എന്റെ മാതൃഭാഷ പോലും നിന്നോടുള്ള എന്റെ പ്രണയമറിയിക്കാൻ ഞാൻ ശ്രമിക്കുന്ന അവസരത്തിൽ എന്റെ വരുതിയ്‌ക്ക് നിൽക്കുന്നില്ല. ആ സമയത്ത് എന്റെ ഉദരത്തിലും, കണ്ഠത്തിലും രൂപമില്ലാത്ത എന്തോ ഒന്ന് ഉരുണ്ടു മറിയുന്ന അവസ്ഥയാണ്! (പ്രണയമറിയിക്കാൻ ശ്രമിച്ച വേളയിൽ നമ്മളിൽ പലരും അനുഭവിച്ചിട്ടുള്ള അതേ അവസ്ഥ. ചിലർ പല പ്രാവശ്യം അനുഭവിച്ചിട്ടുള്ളത്!)
നിന്നെയെന്റെ പ്രണയമറിയിക്കാൻ കാത്തുകാത്തിരിക്കുമ്പോൾ ഒരു നിമിഷം ഒരു വർഷമെന്നോണം എനിയ്‌ക്കനുഭവപ്പെടുന്നു;
എല്ലാ കണ്ണുകളും എന്നെത്തന്നെയാണോ ശ്രദ്ധിക്കുന്നത് എന്ന തോന്നലിൽ ഞാൻ അസ്വസ്ഥനാവുകയും ചെയ്യുന്നു.
എന്റെ ജീവിതം സ്വർഗ്ഗതുല്യമോ (നീയുണ്ടെങ്കിൽ), നരകതുല്യമോ (നീയില്ലെങ്കിൽ) ആകാൻ പോകുന്നതെന്നുള്ളത് നീയാണ് പറയേണ്ടത്. ഞാൻ തുടർന്ന് ജീവിയ്‌ക്കണമോ, അതോ ജീവിതത്തോട് തന്നെ വിടചൊല്ലിപ്പോകണമോ എന്നത് നിന്റെ മറുപടിയെ ആശ്രയിച്ചിരിക്കുന്നു.)
—————————————————————
കോകിലമേ നീ കുറൽ കൊടുത്താൽ ഉന്നൈ
കുമ്പിട്ട് കണ്ണടയ്‌പ്പേൻ,
ഗോപുരമേ ഉന്നൈ സായ്‌ത്ത്ക്കൊണ്ട്
ഉന്തൻ കൂന്തലിൽ മീൻപിടിപ്പേൻ!
വെണ്ണിലവേ ഉന്നൈ തൂങ്കവെയ്‌ക്ക
ഉന്തൻ വിരല്ക്ക് സൊടുക്കെടുപ്പേൻ,
വരുട വരും പൂങ്കാറ്റ്രൈയെല്ലാം കൊഞ്ചം
വടി കട്ടി അനുപ്പി വയ്‌പ്പേൻ.
എൻ കാതലിൻ തേവൈയൈ കാത്ക്കുൾ
ഓതി വയ്‌പ്പേൻ,
ഉൻ കാലടി എഴ്തിയ കോലങ്കൾ
പുതുകവിതൈകൾ എൻട്രുരൈപ്പേൻ!
(പൂങ്കുയിലേ, നിന്റെ മധുരസ്വരത്തിൽ നീയൊന്നു വിളിച്ചാൽ ഞാൻ വന്ന് കൺകളടച്ച് നിന്നെ വണങ്ങി നില്ക്കും.
ഒരു ഗോപുരം പോലെ മനോഹരിയായ നിന്നെ മടിയിൽ കിടത്തി, അലകളിളക്കി ഒഴുകുന്ന ഒരു നദിയ്‌ക്കു സമാനമായ നിന്റെ മുടിച്ചുരുളുകളിൽ ഞാൻ മീനുകളെത്തിരയും! (ഗോപുരം എന്ന ഉപമ മേനിയഴകിനെക്കുറിച്ചാണ്. ഒരു ഗോപുരത്തിൽ സാമാന്യമായി മനോഹരമായ നിരവധി ശില്പങ്ങൾ കാണാം. അപ്രകാരം ഈ സുന്ദരിയുടെ ഓരോ അംഗവും അഴകളവുകൾ തികഞ്ഞ ഓരോ ശിൽപം).
വെണ്ണിലാവുപോലെ മനോഹരിയായ നിന്നെ ഉറക്കുവാൻ നിന്റെ വിരലുകൾ ഞാൻ ഞൊട്ടയിടും (Cracking the points of finger).
നിന്നെ തഴുകാൻ വരുന്ന കാറ്റിനെ നിന്റെ ഉറക്കത്തിനു ഭംഗം വരാത്തവണ്ണം അൽപ്പാൽപ്പമായി (അരിച്ച്) മാത്രം നിന്റെ അരികിലേക്ക് ഞാൻ അയക്കും.
നിന്റെ പ്രണയം എനിക്കെത്രമേൽ ആവശ്യമായതെന്ന് നീ ഉറങ്ങുന്ന വേളയിൽ നിന്റെ കാതുകളിൽ ഞാനോതും;
നിന്റെ കാലടികൾ മണ്ണിൽ തീർക്കുന്ന പാടുകൾ എനിക്ക് പുതു കവിതകൾ തന്നെയെന്ന് ഞാൻ നിന്റെ ചെവിയിൽ മന്ത്രിയ്‌ക്കും!

Tags: Joseph VijayEnnavaleTamil film songVijayAR RahmanLatest infoUnnikrishnanVairamuthuLatest newsRambha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.