ഇരിങ്ങാലക്കുട: ഠാണ – കാട്ടൂര്‍ റോഡ് ബൈപാസ് റോഡില്‍ മാലിന്യം തള്ളിയ നിലയില്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു ടിപ്പര്‍ ലോറി മാലിന്യമാണ് ബൈപാസ് റോഡിലും സ്വകാര്യ വ്യക്തിയുടെ പറമ്പിലുമായി തള്ളിയിരിക്കുന്നത്.
ചെരുപ്പ് നിര്‍മ്മാണ കമ്പനിയിലേത് എന്ന് കരുതുന്ന ഏകദേശം അഞ്ചടി ഉയരത്തിലാണ് മാലിന്യമാണ് തള്ളിയിരിക്കുന്നത്. സ്ഥലമുടമ ആലൂക്കല്‍ ജോസ് മുനിസിപ്പാലിറ്റിയിലും ആരോഗ്യവിഭാഗത്തിലും പരാതി നല്കി.
ലക്ഷങ്ങള്‍ ചിലവഴിച്ച് ബൈപാസ് റോഡില്‍ സ്ഥാപിച്ച സൗരോജ്ജ ലൈറ്റുകളുടെ ബാറ്ററികള്‍ സാമൂഹ്യവിരുദ്ധര്‍ മോഷ്ടിച്ചതുമൂലം ഈ പ്രദേശത്ത് വെളിച്ചമില്ല. പോസ്റ്റും ലൈറ്റും കാട് കയറിയ നിലയിലുമാണ്. റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ കാട്ടൂര്‍ റോഡിലേയ്ക്ക് ഉള്ള വഴി അടച്ചത് കാരണം വാഹന ഗതാഗതവുമില്ല. ഈ റോഡിന് സമീപത്തായാണ് മാലിന്യം തള്ളിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: