കുമളി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചതായി പരാതി. മുരിക്കടി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് അക്രമത്തിന് ഇരയായത്. അക്രമികള്‍ മുഖം മൂടി ധരിച്ചിരുന്നതായി പരിക്കേറ്റ വിദ്യാ ര്‍ത്ഥി പറഞ്ഞു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ കുമളിയില്‍ നിന്ന് വീട്ട് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ ഡോണ്‍ ബോസ്കോയ്ക്ക് സമീപം എത്തിയപ്പോഴാണ് നീല പള്‍സര്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം അടിച്ച് പരിക്കേല്‍പ്പിച്ചത്.
വിദ്യാര്‍ത്ഥി കുമളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. വിശദമായ അന്വേഷണം നടത്തി വരുകയാണെന്ന് കുമളി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: