കൊളമ്പോ: സിംബാബവെയ്ക്ക് എതിരായ ഏക ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് വിജയം 218 റണ്‍സ് അകലെ. ഒരു ദിവസത്തെ കളിശേഷിക്കെ ഏഴു വിക്കറ്റും കൈവശമുണ്ട്. 388 റണ്‍സെന്ന വിജയലക്ഷ്യത്തിനായി ക്രീസിലിറങ്ങിയ ശ്രീലങ്ക നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് എടുത്തിട്ടുണ്ട്. ബികെജി മെന്‍ഡിസും (60) മാത്യൂസും (17) പുറത്താകാതെ നില്ക്കുന്നു.
സിക്കന്തര്‍ റാസയുടെ കന്നി ടെസ്റ്റ് സെഞ്ചുറിയില്‍ സിംബാബ്വെ രണ്ടാം ഇന്നിംഗ്സില്‍ 377 റണ്സ്നേടിയതോടെയാണ് ശ്രീലങ്കയുടെ വിജയലക്ഷ്യം 388 റണ്‍സായത്. ആദ്യ ഇന്നിംഗ്സില്‍ സിംബാബ്വെ പത്ത് റണ്‍സ് ലീഡ് നേടിയിരുന്നു.
മൂന്നാം ദിനത്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന റാസ 127 റണ്‍സ് കുറിച്ചാണ് മടങ്ങിയത്. 205 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്സറും അടിച്ചു. ഇതാദ്യമായാണ് റാസ ടെസ്റ്റില്‍ സെഞ്ചുറി നേടുന്നത്.
മാല്‍ക്കം വാളറും റാസയും ഏഴാം വിക്കറ്റില്‍ 144 റണ്‍സ് നേടി. വാളര്‍ 68 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ ക്രീമര്‍ 48 റണ്‍സെടുത്തു. ആറിന് 252 റണ്‍സെന്ന സ്കോറിനാണ് സിംബാബ്വെ ഇന്നിങ്ങ്സ് തുടങ്ങിയത്.
വിജയം ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണര്‍മാരായ കരുണ രത്നയും തരംഗാനയും ദേദപ്പെട്ട തുടക്കം സമ്മാനിച്ചു. ഒന്നാം വിക്കറ്റില്‍ ഇവര്‍ 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. തരംഗാന 27 റണ്‍സിന് പുറത്തായി.
തുടര്‍ന്നെത്തിയ മെന്‍ഡിസ് കരുണ രത്നയ്ക്കൊപ്പം പിടിച്ചു നിന്നു. ഇവര്‍ രണ്ടാം വിക്കറ്റില്‍ 50 റണ്‍സ് നേടി. നാലാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ ചാണ്ടിമാലിന് പിടിച്ചു നില്ക്കാനായില്ല.15 റണ്‍സ് കുറിച്ച നായകനെ ക്രീമര്‍ പുറത്താക്കി.
സ്കോര്‍ബോര്‍ഡ് : സിംബാബ്വെ: ഒന്നാം ഇന്നിങ്ങ്സ് 356, രണ്ടാം ഇന്നിങ്ങ്സ് 377. ശ്രീലങ്ക ഒന്നാം ഇന്നിങ്ങ്സ് 346.
ശ്രീലങ്ക രണ്ടാം ഇന്നിങ്ങ്സ്: കരുണ രത്ന ബി വില്ല്യംസ് 49, തരംഗാന സി മൂര്‍ ബി ക്രീമര്‍ 27, മെന്‍ഡിസ് നോട്ടൗട്ട് 60, ചാണ്ടിമാല്‍ സി മസാക്ക്ഡ്സ ബി ക്രീമര്‍ 15, മാത്യൂസ് നോട്ടൗട്ട് 17 , എക്സ്ട്രാസ് 2 , ആകെ മൂന്ന് വിക്കറ്റിന് 170.
വിക്കറ്റ് വീഴ്ച 1-58,2-108, 3-133ബൗളിങ്ങ്: സിക്കന്തര്‍ റാസ 9-1-29-0,വില്ല്യംസ് 16-0-62-1, ക്രീമര്‍ 19-0-67-2, വാളര്‍ 4-0-10-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: