Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുനിയും ദിലീപും തമ്മിലുള്ള ഗൂഢാലോചനക്ക് തെളിവ് ലഭിച്ചെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2017, 01:49 am IST
in Kerala

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഗൂഢാലോചന ഉറപ്പാക്കുന്ന ശക്തമായ തെളിവുകള്‍ പോലീസിനു ലഭിച്ചതായി സൂചന. ദിലീപും പള്‍സര്‍ സുനിയും സംസാരിക്കുന്നതിനു സാക്ഷികളായ രണ്ടുപേരുടെ രഹസ്യമൊഴി അന്വേഷണസംഘം കാലടി കോടതിയില്‍ രേഖപ്പെടുത്തി.

തൃശൂര്‍ സ്വദേശികളായ ഇവര്‍ ‘ജോര്‍ജേട്ടന്‍സ് പൂരം’ സിനിമയുടെ ഷൂട്ടിങ് സ്ഥലത്ത്് ദിലീപും പള്‍സര്‍ സുനിയും വാഹനത്തിന്റെ മറവില്‍നിന്ന് സംസാരിക്കുന്നത് കണ്ടെന്ന് മൊഴി നല്‍കിയതായാണ് വിവരം. ദിലീപും പള്‍സര്‍ സുനിയും വാഹനത്തിന്റെ മറവില്‍ സംസാരിക്കുന്നതുകണ്ടെന്ന സാക്ഷികളുടെ രഹസ്യമൊഴി ഗൂഢാലോചന തെളിയിക്കുന്നതില്‍ അന്വേഷണസംഘത്തിനു സഹായകമാകും.

ഗൂഢാലോചനയില്‍ അപ്പുണ്ണിക്ക് നേരിട്ട് പങ്കുള്ളതിന്റെ തെളിവുകള്‍ പോലീസിന്റെ പക്കലുണ്ട്. ദിലീപിന്റെ കസ്റ്റഡി കാലാവധി കഴിയുംമുമ്പ് ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യുന്നതിനായി അപ്പുണ്ണിക്ക് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. ഇതിനുശേഷമാണ് അപ്പുണ്ണി ഒളിവില്‍പോയത്.

രണ്ടുവര്‍ഷം മുമ്പ് മറ്റൊരാള്‍ക്കുവേണ്ടി ഒരു നടിയെ പള്‍സര്‍ സുനി പീഡിപ്പിച്ചെന്ന വിവരം പോലീസിനു ലഭിച്ചു. അക്കാലത്ത് സിനിമയില്‍ സജീവമായിരുന്ന നടിയെയാണ് പള്‍സര്‍ സുനി പീഡിപ്പിച്ചത്. ഈ നടി അന്വേഷണ സംഘത്തോട് മൊഴി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും അറിയുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ ദിലീപിനുവേണ്ടി സഹതാപം സൃഷ്ടിക്കാന്‍ നേതൃത്വം നല്‍കിയ പിആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കും. അന്വേഷണ ഉദ്യോഗസ്ഥരെ അപകീര്‍ത്തിപ്പെടുത്തുക വഴി അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനാണ് കേസെടുക്കുക. ഇതേക്കുറിച്ച് അന്വേഷണസംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. പിആര്‍ ഏജന്‍സി വഴി ചില ഓണ്‍ലൈന്‍ പത്രങ്ങളടക്കം ദിലീപിനു വേണ്ടി പ്രചാരണം നടത്തി.

വിദേശത്ത് രജിസ്റ്റര്‍ ചെയ്തതടക്കമുള്ള പത്തോളം ഓണ്‍ലൈന്‍ പത്രങ്ങള്‍ ദിലീപിന് അനുകൂലമായി തുടര്‍ച്ചയായി വാര്‍ത്ത നല്‍കി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നടക്കം വ്യാജ പ്രൊഫൈലുണ്ടാക്കി ദിലീപിന് അനുകൂലമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ദിലീപിനുവേണ്ടിയുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടല്‍ കഴിഞ്ഞദിവസം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു
Samskriti

ചിത്രരാമായണം-8: ദശരഥന്റെ മരണം

Samskriti

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

India

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്
India

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

പുതിയ വാര്‍ത്തകള്‍

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

മുംബൈയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിർ (വലത്ത്) റിയ ആഹിറിന്‍റെ ഈ വൈറല്‍ ചിത്രം അതേ പടി പുനരാവിഷ്കരിച്ചുകൊണ്ട് നവ്യനായരുടെ ചിത്രം (നടുവില്‍)

സിജെപി സമരത്തെ അനുകൂലിച്ച് നവ്യനായര്‍ പൊലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചു; പ്രതിഷേധം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.