ന്യൂദല്‍ഹി: രാജ്യത്തിന്റെ പതിനാലാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. ഫലം 20ന് അറിയാം. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായ മുന്‍ ബീഹാര്‍ ഗവര്‍ണ്ണര്‍ രാംനാഥ് കോവിന്ദും യുപിഎ സ്ഥാനാര്‍ത്ഥി മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാറുമാണ് മത്സര രംഗത്ത്.
ബിജെപിയും സഖ്യകക്ഷികളും പിന്തുണയ്ക്കുന്ന രാംനാഥ് കോവിന്ദിന് ജെഡിയു, ടിആര്‍എസ്, ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും പിന്തുണ നല്‍കിയതോടെ 65 ശതമാനം വരെ വോട്ട് ഉറപ്പായിട്ടുണ്ട്.
ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാനുള്ള എന്‍ഡിഎ യോഗം ഇന്ന് ചേരും. ഇന്നലെ ചേരേണ്ടിയിരുന്ന യോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: