ന്യൂദല്‍ഹി: ഇന്ത്യന്‍ ചാരനെന്നു പറഞ്ഞ് പാക്കിസ്ഥാന് വധശിക്ഷക്ക് വിധിച്ച കുല്ഭൂഷണ് ജാദവിന്റെ ദയാഹര്‍ജി പട്ടാളക്കോടതി തള്ളി. ഇനി സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
ബജ്വ, ജാദവിനെതിരായ തെളിവുകള്‍ പരിശോധിച്ചുവരികയാണെന്ന് കരസേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. പാക് പട്ടാളക്കോടതി അപ്പീല്‍ തള്ളിയതിനെത്തുടര്‍ന്ന് ജൂണ്‍22നാണ് ജാദവ് പാക്ക് കരസേനാ മേധാവിക്ക് ദയാഹര്‍ജി നല്‍കിയത്.
ഏപ്രിലിലാണ് പാക്ക് പട്ടാളക്കോടതി ജാദവിന് വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് ഇന്ത്യ നല്കിയ പരാതിയില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതി വധശിക്ഷ തടഞ്ഞിരുന്നു.
ചാരപ്രവര്‍ത്തനം, ഭീകരത തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി അതിര്‍ത്തിയില്‍ ഇറാന്റെ പ്രദേശത്തു നിന്നാണ് മാര്‍ച്ച് 3ന് പാക്കിസ്ഥാന് ജാദവിനെ അറസ്റ്റു ചെയ്തത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ജാദവിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം പാക്കിസ്ഥാന് തള്ളിയിരുന്നു. മകനെ സന്ദര്‍ശിക്കാന്‍ ജാദവിന്റെ അമ്മ അവന്തികയ്ക്കും പാക്കിസ്ഥാന് അനുമതി നല്‍കിയില്ല.
റോ അടക്കമുള്ള ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുമായി കുല്ഭൂഷണ് ബന്ധമുണ്ടെന്നും പാക്കിസ്ഥാന് ആരോപിക്കുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ എല്ലാ ആരോപണങ്ങളും ഇന്ത്യ നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: