ലണ്ടന്‍: 2022 ലെ ലോകകപ്പ് ഫുട്ബോള്‍ വേദി ഖത്തറില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആറ് അറബ് രാജ്യങ്ങള്‍ ഫിഫയ്ക്ക് കത്തെഴുതിയതായി റിപ്പോര്‍ട്ട്.
ഭീകരവാദത്തിന്റെ അടിത്തറയായ ഖത്തറില്‍ നിന്ന് ലോകകപ്പ് വേദി മാറ്റണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യ, യുണൈറ്റ് അറബ് എമിറേറ്റ്സ്, ബഹ്റിന്, ഈജിപ്ത്ത്, യെമന്‍, മൗറിടാനിയ എന്നീ രാജ്യങ്ങളാണ് കത്തെഴുതിയത്.
ഖത്തര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുയെന്ന് ആരോപിച്ച് ഈ രാജ്യങ്ങള്‍ ഖത്തറുമായുളള എല്ലാ ബന്ധങ്ങളും കഴിഞ്ഞ മാസം അവസാനിപ്പിച്ചു.
അടിയന്തിര ഘട്ടങ്ങളില്‍ വേദി മാറ്റാന്‍ ഫിഫ നിയമം അനുവദിക്കുന്നുണ്ട്.അതിനാല്‍ ഈ നിയമപ്രകാരം വേദി മാറ്റണമെന്ന് കത്തില്‍ പറയുന്നു. അതേസമയം ഇത്തരമൊരു കത്ത് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോയ്ക്ക് കിട്ടിയിട്ടില്ലെന്ന് ഫിഫയുടെ വക്താവ് അറിയിച്ചു.
2022 ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിലെ സംഘാടക സമിതിയുമായി ലോകകപ്പിന്റെ നടത്തിപ്പ് സംബന്ധിച്ച് നിരന്തരം ബന്ധപ്പെട്ടുവരുകയാണെന്നും വക്താവ് വ്യക്തമാക്കി.
ഫുട്ബോള്‍ പശ്ചാത്തലമോ അടിസ്ഥാന സൗകര്യങ്ങളോയില്ലാത്ത ഖത്തര്‍ 2022 ലെ ലോകകപ്പ് വേദി നേടിയത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ലോകകപ്പ് അരങ്ങേറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: