റാഞ്ചി: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ പക്ഷി് എഞ്ചിനിലിടിച്ച് എയര്‍ ഏഷ്യ വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്തു. ശനിയാഴ്ച ഝാര്‍ഖണ്ഡ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനം അപകടത്തില്‍ പെട്ടത്. റാഞ്ചിയില്‍ നിന്ന് ദല്‍ഹിയിലേക്ക് പോവുകയായിരുന്നു ഇത്.
പക്ഷിയിടിച്ച് വിമാനത്തിന്റെ ബ്ലേഡുകള്‍ക്ക് തകരാറിലായി ഇതില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്യിപ്പിക്കുകയായിരുന്നു. 174 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ എമര്‍ജെന്‍സി എക്സിറ്റ് വഴിയാണ് പുറത്തെത്തിച്ചത്. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
ജൂലൈ 12ന് ബിര്‍സ മുണ്ട വിമാനത്താളത്തില്‍ എയര്‍ ഏഷ്യ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ യാത്രക്കാരന് എമര്‍ജെന്‍സി എക്സിറ്റ് വഴി പുറത്തുചാടാന്‍ ശ്രമിച്ചിരുന്നു. അറസ്റ്റ് ചെയ്ത ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: