ചെന്നൈ: നേതാജി സുഭാഷ് ചന്ദ്രബോസ് തായ്പ്പേയിലെ വിമാനാപകടത്തില്‍ മരിച്ചില്ലെന്നും 1947 വരെ ജീവനോടെയുണ്ടായിരുന്നുവെന്നും ഫ്രഞ്ച് ചരിത്രകാരന് ജെബിപി മൂര്‍. ഫ്രഞ്ച് രഹസ്യ പോലീസിന്റെ ഇതുമായി ബന്ധപ്പെട്ട ഒരു രേഖ ഉദ്ധരിച്ചാണ് മൂര്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. 1947 ഡിസംബര്‍ 11 ന്റെ രേഖയാണിത്. ഫ്രാന്‍സിന്റെ പുരാവസ്തു ശേഖരത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയത്.
രേഖയില്‍ നേതാജി തായ്പ്പേയിയിലെ വിമാന അപകടത്തില്‍ മരിച്ചതായി പറയുന്നില്ല.ബോസ് ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് 1947 ഡിസംബറിലെ രേഖയില്‍ പറയുന്നത്. 1945 ആഗസ്റ്റ് 18നുണ്ടായ വിമാനാപകടത്തില്‍ നേതാജി മരിച്ചെന്ന വാദം ഫ്രാന്‍സുകാര്‍ വിശ്വസിച്ചിരുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. പാരീസില്‍ താമസിക്കുന്ന മൂര്‍ പറയുന്നു.
ഇന്തോ ചൈനയില്‍ നിന്ന് രക്ഷപ്പെട്ട അദ്ദേഹം 1947ല്‍ ജീവിച്ചിരിക്കുന്നുണ്ടായിരുന്നുവെന്നാണ് ഇത് നല്കുന്ന സൂചന. ബ്രിട്ടീഷ്- ജാപ്പനീസ് അധികൃതര്‍ നേതാജി വിമാനപകടത്തില്‍ മരിച്ചതായി വിശ്വസിക്കുന്നു. എന്നാല്‍ ഫ്രഞ്ച് അധികൃതര്‍ ഇന്നും ഇത് വിശ്വസിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: