കൊല്‍ക്കത്ത: ബഷീര്‍ഹട്ടിലെ വര്‍ഗീയ കലാപം കണക്കിലെടുത്ത് ബംഗാളിലെ മദ്രസകള്‍ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷണത്തിലാക്കി, ഫേസ്ബുക്കില്‍ ഒരു ബാലനിട്ട പോസ്റ്റിന്റെ പേരില്‍ അവനെ ശരിയത്ത് നിയമപ്രകാരം കല്ലെറിഞ്ഞ് കൊല്ലണമെന്ന് പറഞ്ഞാണ് ഒരു വിഭാഗം കലാപം അഴിച്ചുവിട്ടിരുന്നത്. ഒരാള്‍ കൊല്ലപ്പെട്ടുകയും നൂറുകണക്കിന് വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളും കത്തിക്കുകയും ചെയ്ത കലാപം ആഴ്ചകള്‍ നീണ്ടു.
ഒരു നിയന്ത്രണവുമില്ലാത്ത മദ്രസകളാണ് കലാപം പടരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഖരേജി മദ്രസയെന്നാണ് ഇവയുടെ പേര്. നോര്‍ത്ത് 24 പര്‍ഗാനയിലാണ് ബഷീര്‍ഹട്ട്.
അക്രമം അഴിച്ചുവിട്ടത് പുറത്തു നിന്നുള്ളവരാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ യുവാക്കളെ ഭീകരരാക്കി മാറ്റുന്ന മദ്രസകളാണ് ഇതിനു കാരണമെന്നാണ് പോലീസ് വ്യക്തമാക്കിയത്. ബഷീര്ഹട്ടിലെയും സമീപ പ്രദേശങ്ങളിലെയും ഏതാനും മദ്രസകള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്. മൂന്നു തരം മദ്രസകളാണ് ഉള്ളത്.
സര്‍ക്കാരിന്റെ അംഗീകാരമുളള, സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നവ, അംഗീകാരമുണ്ട്, എന്നാല്‍ ഫണ്ട് ലഭിക്കുന്നില്ലാത്തവ, ഒരംഗീകാരവും അനുമതിയും ഇല്ലാത്തവ. അംഗീകാരങ്ങളൊന്നും ഇല്ലാത്തവയാണ് കൂടുതലും. മൊത്തം 6000 മദ്രസകളാണ് ഉള്ളത്. ഇവയില്‍ 90 ശതമാനവും അവസാനത്തെ ഗണത്തില്‍ പെട്ടവയാണ്. അവയില്‍ സര്‍ക്കാരിന്റെ നോട്ടവുമില്ല. സമീപകാലത്താണ് ഇവ കൂണുകള്‍ പോലെ മുളച്ചുപൊന്തിയത്. ബഷീര്‍ഹട്ടിലും പരിസരങ്ങളിലുമായി അറുനൂറോളം എണ്ണമാണ് ഉള്ളത്. മുസ്ലിം സംഘടനകള്‍ നടത്തുന്ന ഇവയ്ക്ക് സ്വകാര്യ വ്യക്തികളും സംഘടനകളുമാണ് പണം നല്‍കുന്നത്.
2014ല്‍ രണ്ടു പേര് മരിച്ച ബര്‍ദ്വാന്‍ സ്ഫോടനം നടന്ന സമയത്ത് ഇത്തരമൊരു മദ്രസയിലാണ് ആയുധ പരിശീലനം നടത്തിയിരുന്നതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ വലിയ ജിഹാദി ശൃംഖലയാണ് കണ്ടെത്തിയത്.
മദ്രസകള്‍ ആധുനികവല്‍ക്കരിക്കണം. അവ ഇപ്പോള്‍ ജിഹാദികളുടെയും തീവ്രവാദികളുടെയും പിടിയിലാണ്. ആര്‍എസ്എസ് നേതാവ് വിപ്ലവ് പാല് പറഞ്ഞു. ഇത്തരം അനധികൃത മദ്രസ്സകള്‍ പൂട്ടണം. ഇന്ത്യ ബംഗ്ലാ അതിര്ത്തികളിലുള്ളവയാണ് ഭീകരതയുടെ താവളങ്ങളാകുന്നത്.
2002ല്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും ഇത്തരം ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. പക്ഷെ 27 ശതമാനം മുസ്ലിങ്ങളുടെ വോട്ടില്‍ കണ്ണുനട്ടിരിരക്കുന്ന സര്‍ക്കാരുകള്‍ ഒന്നും ചെയ്യാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: