Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അച്ചന്‍കോവിലാറിന്റെ തീരമിടിയുന്നു നിരവധി കുടുംബങ്ങള്‍ ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2017, 09:12 pm IST
inPathanamthitta

പത്തനംതിട്ട: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ അച്ചന്‍കോവിലാറിന്റെ ഇരു കരകളിലുമായി താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ഭീതിയില്‍. പലരുടെയും കൃഷികള്‍ മാത്രമല്ല തിട്ട ഇടിച്ചില്‍ കാരണം വലിയതോതില്‍ ഭുമിയും നഷ്ടപ്പെടുന്നു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടേയും വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടും ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്തുകള്‍ മുഖേന ആറ്റുതീരങ്ങളില്‍ കരിങ്കല്‍ സംരക്ഷണഭിത്തികള്‍ നിര്‍മിക്കാറുണ്ട്. എന്നാല്‍ ഈ മേഖലയില്‍ കാര്യമായി സംരക്ഷണ ഭിത്തികള്‍ കെട്ടാത്തതാണ് പ്രധാന കാരണം. മുമ്പ് നിര്‍മ്മിച്ചതു പലയിടത്തും മലവെള്ളപ്പാച്ചിലില്‍ കുത്തി ഒലിച്ചുപോകുകയും ചെയ്തു.

തീരപ്രദേശത്ത് താമസിക്കുന്നവര്‍ നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് നിവേദനങ്ങളും, പരാതികളും നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. കരിങ്കല്‍ കെട്ടിയ കുളി കടവുകളും പലയിടത്തും തകര്‍ന്നു പോയിട്ടുണ്ട്. ചെളിനിറഞ്ഞ ഇവിടെ കുളിക്കാനും, തുണി അലക്കാനും കഴിയാതെയുമായി. കോന്നി,

പ്രമാടം ഗ്രാമ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പ്രമാടം നാലാം വാര്‍ഡിലെ ചിറ്റൂര്‍ മുക്കിനു സമീപമുള്ള ഇളകൊള്ളൂര്‍ മണ്ണും ഭാഗത്തെ അഞ്ച് കുടുംബങ്ങളാണ് ഭീതിയില്‍ കഴിയുന്നത്.

കാവും മുറിയില്‍ ഗോപകുമാര്‍, മുരളീധരന്‍, കൊട്ടാരത്തില്‍ കെ.ജി.രാജന്‍, ഉണ്ണികൃഷ്ണന്‍ നായര്‍, സുരേഷ് കുമാര്‍ എന്നിവരുടെ കുടുംബങ്ങളാണിത്. ചിറ്റൂര്‍ ജംങ്ഷനു സമീപത്തു നിന്നും ആരംഭിക്കുന്ന റോഡ് ആറിന്റെ കരയിലൂടെ ഈ വീടുകളുടെ സമീപം വരെ മാത്രമേ ഉള്ളു. ഇതുകഴിഞ്ഞാല്‍ പെരുമ്പലത്ത് കുടുംബംവക കാവാണ്. മുന്‍പ് ലോറികള്‍ കടന്നു പോകുന്ന വീതിയിലായിരുന്നു ഈ വഴി.

വഴിക്ക് അപ്പുറം ആറിനോടു ചേര്‍ന്ന് വീണ്ടും നാലു മീറ്ററോളം വീതിയും ഉണ്ടായിരുന്നു. പതിനൊന്ന് വര്‍ഷം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് 80 മീറ്റര്‍ നീളത്തില്‍ കാവു വരെ ഒരു മീറ്റര്‍ മാത്രം ഉയരത്തില്‍ കരിങ്കല്‍ കെട്ടിയിരുന്നു. താഴ്ഭാഗത്തേക്ക് കരിങ്കല്‍ എത്തിക്കാന്‍ തിട്ട ഇടിച്ചാണ് ലോറി ഇറക്കിയത്.

നിര്‍മാണ ശേഷം വഴിക്കായി ഇടിച്ചതിട്ട ഇടിഞ്ഞ് വീഴാന്‍ തുടങ്ങി. കാലക്രമേണ കരിങ്കല്‍കെട്ടും തകര്‍ന്ന് പോയി. തിട്ട ഇടിച്ചില്‍ രൂക്ഷമായതോടെ വഴിയുടെ വീതിയും കുറഞ്ഞ് വീട്ടിലേക്ക് വാഹനങ്ങള്‍ വരാത്ത സ്ഥിതിയിലായി. അത്യാവശ്യ സാഹചര്യത്തില്‍ ഓട്ടോറിക്ഷകള്‍ പോലും വരാന്‍ കഴിയാത്തത് ഈ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു.

രണ്ട് വര്‍ഷം മുമ്പ് ഇവിടേക്ക് വന്ന ഓട്ടോറിക്ഷ തിട്ട ഇടിഞ്ഞ് ആറ്റിലേക്ക് മറിഞ്ഞതോടെയാണ് ഈ അവസ്ഥയിലായത്. കുട്ടികളെ സുരക്ഷിതമായി സംരക്ഷിക്കുന്നതാണ് ഇവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

കുട്ടികളെ വീടിനു പുറത്തിറക്കാന്‍ പോലും വീട്ടുകാര്‍ക്ക് ഭയമാണ്. രാത്രി കാലങ്ങളില്‍ അസുഖം ബാധിച്ചാല്‍ ആശുപത്രിയില്‍ പോകാന്‍ പോലും ഒരു വാഹനം ഇവിടെ എത്തില്ല എന്നതാണ് ഗുരുതരമായ അവസ്ഥ. മതിയായ ഉയരത്തില്‍ സംരക്ഷണ ഭിത്തി കെട്ടി ജീവന്‍ രക്ഷിക്കണമെന്നാണ് ഈ കുടുംബങ്ങളുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം
Kerala

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

Kerala

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

Varadyam

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

Kerala

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അല്‍-ഖ്വയ്ദ ബന്ധം; യു പിയില്‍ യുവാവ് അറസ്റ്റില്‍

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

യുഎസ് ഓപ്പണ്‍ 2026: സ്വരേവ്-ഷെല്‍ട്ടണ്‍ പോരോടെ കലാശം

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

കൃഷ്ണസ്പര്‍ശം: നേതൃത്വം എന്നത് മുന്നില്‍ നടക്കുന്നതല്ല. കൂടെ നടക്കുന്നതാണ്

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.