Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

മലയാളിയുടെ ആത്മചിഹ്നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2017, 08:45 pm IST
inLiterature

സാഗര മൗനങ്ങളുടെ നിശബ്ദ ഏകാന്തതകളില്‍ ഒരു രാത്രി നക്ഷത്രത്തിന്റെ വെളിച്ചത്തിലേക്കു ചിത്രശലഭമായി വിടരുന്ന പ്യൂപ്പപോലെ എന്നും വിരിയാന്‍ കാക്കുന്ന വാക്കുകളുടെ പ്യൂപ്പകള്‍ മലയാളികളില്‍ നിറച്ചതാണ് എംടിയുടെ സാഹിത്യം. നമ്മള്‍ തന്നെ ഒരു നോവലോ കഥയോ ആയിത്തീരുന്നതാണ് എംടികൃതികള്‍ വായിക്കുമ്പോഴുള്ള അനുഭവം. ചിലപ്പോള്‍ നമ്മുടെ തന്നെ പകരക്കാര്‍മാതിരി കഥാപാത്രങ്ങള്‍ അതില്‍നിന്നും ഇറങ്ങിവരാം, വേദനയും കരച്ചിലും ചിരിയും സന്തോഷവുമൊക്കെയായി. അകമേ നാം തിരയുന്ന ചിലത് ആ സാഹിത്യം വായിച്ചും സിനിമകണ്ടും അനുഭവിച്ചുപോകാം. അങ്ങനെ ഒരെഴുത്തുകാരന്‍ മലയാളിക്കു വേറെ ഇല്ലാതാകുന്നത് ഇങ്ങനെയാണ്. അതുകൊണ്ടാണ് എംടി ശതാഭിഷിക്തനാവുമ്പോഴും അദ്ദേഹം ഇനിയും ചെറുപ്പമാകട്ടെ എന്നും ആയുസായിരിക്കട്ടേ എന്നും പ്രാര്‍ഥിക്കുന്നത്.

ആധുനിക സാഹിത്യകാരന്മാര്‍ അസ്തിത്വ നഷ്ടമെന്നും അവനവനെ തിരച്ചിലെന്നും എഴുത്തുകളില്‍ സ്വീകരിച്ച ദര്‍ശനം എംടിയുടെ ആദ്യകാലകൃതികളില്‍ തന്നെയുണ്ട്. നാലുകെട്ടു പൊളിച്ച് വെളിച്ചം കടക്കുന്ന ചെറിയവീടു മതിയെന്നു നാലുകെട്ടിലെ അപ്പുണ്ണി പറയുന്നത് ഈ തിരിച്ചറിവിന്റെതാണ്. വ്യക്തിപരതയുടെ വിനിമയങ്ങളിലൂടെ ഒരു ദേശത്തിന്റെയും കാലത്തിന്റെയുമായ സദൃശ്യവാക്യം പൂരിപ്പിക്കുകയായിരുന്നു എംടി. അന്നത്തെ കാലത്തും അതിനു പിന്നീടും സ്വയം കണ്ടെത്താന്‍ വീടുവിട്ടുപോകുന്ന ഉണ്ണികളുടെ നാളുകളായിരുന്നു. ചിലര്‍ അത് അകമേകൊണ്ടു നടന്നു ജീര്‍ണ്ണിച്ചു. ചിലര്‍ ശരീരപ്രത്യക്ഷമായും ചുമന്നുനടന്നു. ഈ ചുമട്ടുകാരാണ് വീടുവിട്ടും മറ്റും പോയത്. കാലത്തിലെ കഥാപാത്രം സേതുവും തിരിച്ചു വരാന്‍ ഇറങ്ങിപ്പോകുന്ന അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയും മഞ്ഞില്‍ കാത്തിരിക്കുന്ന വിമലയും ഈ കൊടിയ അവസ്ഥയുടെ പ്രതിനിധികളാണ്.

വള്ളുവനാടന്‍ ഗ്രാമത്തിന്റെ കഥപറഞ്ഞ് കേരളീയ ജീവിതത്തിന്റെ കേന്ദ്രീകൃത വിഷയം എംടി എഴുതുകയായിരുന്നു. എംടി രചനകളിലെ മനുഷ്യരെ അവരുടെ ജീവിതാവസ്ഥകളോടുകൂടി ഏറിയും കുറഞ്ഞും അന്നത്തെ കേരളീയ കുടുംബങ്ങളില്‍ കാണാമായിരുന്നു. സ്വന്തം ജീവിതത്തിന്റെ അരക്ഷിതാവസ്ഥയിലും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഈ എഴുത്തുകാരന്റെ കഥാപാത്രങ്ങള്‍ നടത്തിയ പ്രക്ഷുബ്ധമായ തീപ്പടര്‍ച്ചകള്‍ തങ്ങളുടേതുകൂടിയാണെന്നു അത്തരം വിക്ഷോഭങ്ങള്‍ ഉള്ളിലമര്‍ത്തിയ വായനക്കാര്‍ തിരിച്ചറിഞ്ഞിരുന്നു. അധികാരത്തിന്റെ ഫ്യൂഡലിസ ഘടനയ്‌ക്കെതിരെ തുളച്ചുകേറുന്ന പ്രവര്‍ത്തനങ്ങളും വാക്കുകളുമായി എംടിയുടെ കഥാപാത്രങ്ങള്‍ നടത്തുന്നത് രാഷ്‌ട്രീയ കലാപമെന്ന നിലയില്‍ത്തന്നെ കാണേണ്ടതുണ്ട്. പ്രത്യക്ഷത്തില്‍ ഇന്‍ക്വിലാബ് വിളിക്കാത്ത എഴുത്തുകാരന്റെ പ്രതിഷേധ മുദ്രാവാക്യങ്ങളും രാഷ്‌ട്രീയക്കൊടിക്കൂറകളും അയാളുടെ രൗദ്രലാവണ്യമുള്ള വാക്കുകളില്‍ കണ്ടെത്താനാവും. കാല്‍പ്പനിക സൗന്ദര്യങ്ങളുടെ വസന്തങ്ങള്‍ വാടാതെ തന്നെ ഇത്തരം രാഷ്‌ട്രീയ ഉഷ്ണരാശികളേയും വായനക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്. അന്നത്തെ രാഷ്‌ട്രീയ പരിതസ്ഥിതികളോട് ഉള്ളുകൊണ്ട് ഇടഞ്ഞു നിന്ന വായനക്കാര്‍ക്ക് അന്നത്തെ രാഷ്‌ട്രീയ എഴുത്തുകാരുടെ ഉപരിപ്‌ളവ ഇന്‍ക്വിലാബ് വിളികളെക്കാള്‍ മനസുചേര്‍ക്കാന്‍ കഴിഞ്ഞത് ഉള്ളുലയ്‌ക്കുന്ന ഇത്തരം പരോക്ഷ രാഷ്‌ട്രീയമാണ്. സേതൂന് ഒരാളോടു മാത്രേ ഇഷ്ടോണ്ടായിരുന്നുള്ളൂ, സേതൂനോടുമാത്രം എന്ന് കാലത്തിലെ സുമിത്ര പറയുന്നത് സ്‌നേഹത്തിന്റെ പേരില്‍പ്പോലുമുള്ള പുരുഷ സ്വാര്‍ഥതയ്‌ക്കെതിരെ സ്ത്രീത്വം നടത്തുന്ന പ്രതിഷേധ രാഷ്‌ട്രീയമാണ്.

നാലുകെട്ടിനെ ചുറ്റിപ്പറ്റിയുള്ളതാണ് എംടിയുടെ രചനകളെന്നു പറയുന്നവരുണ്ട്. അറിയാവുന്നതിനെ ചുറ്റിപ്പറ്റിയല്ലേ എഴുതാനാവൂ. ഇനിയും എഴുതാത്ത എത്രയോ കഥകള്‍ നാലുകെട്ടിനെക്കുറിച്ചു തന്നെ അവശേഷിക്കുന്നുണ്ടാവും. അറിയാത്ത കടലാഴങ്ങളെക്കുറിച്ചു എഴുതാതെ അറിയുന്ന നിളയെക്കുറിച്ചെഴുതുന്നതാണ്(വാചകം ഇതല്ല)തനിക്കിഷ്ടമെന്നു എംടി പറഞ്ഞിട്ടുണ്ട്. ആ നിളയെഴുത്ത് മുഴുവന്‍ മലയാളി ഭൂമികയെ നയ്‌ക്കുന്നുണ്ട്. അങ്ങനെ അത് മലയാളിയുടെ ആത്മചിഹ്നമുള്ള ദേശമെഴുത്തും ജീവിതവുമായി പരിണമിക്കുന്നു.

ജീവിതത്തിന്റെ വാരിക്കുഴികളില്‍ വീണുപോകുന്നവരും അതില്‍നിന്നും കര കയറാന്‍ ശ്രമിക്കുന്നവരുമാണ് എംടിയുടെ നായകര്‍. അതിജീവനത്തിന്റെ ഇത്തരം രക്തോര്‍ജം അങ്ങനെ ആത്മവിശ്വാസത്തിന്റെ പതാകയായിത്തീരുന്നു. വാരിക്കുഴി എന്നപേരില്‍ ഒരുകഥയും ആ കഥയുടെ സിനിമയുമുണ്ട്. അദ്ദേഹത്തിന്റെ മിക്കവാറും നായക കഥാപാത്രങ്ങളുടെ ആന്തരിക സ്വഭാവങ്ങളും ഒരുപോലെയാണ്. അമര്‍ത്തിയ പ്രതിഷേധം. രണ്ടാമൂഴത്തിലെ ഭീമനും ഈ പ്രതിഷേധ നായകനാണ്.

എഴുത്തുകാരന്റെ ആത്മാംശം അയാളുടെ കഥാപാത്ര ജീവിതങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും കാണാം. ഒരര്‍ഥത്തില്‍ അയാള്‍ പല രചനകളിലൂടെ നിര്‍വഹിക്കുന്നത് സ്വന്തം ആത്മകഥായെഴുത്താണ്. എംടിയുടെ മനസ് ചിലപ്പോള്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളില്‍ അഴിച്ചുവെച്ചിട്ടുണ്ടെന്നു തോന്നാം.

പകരംവെക്കാനാവാത്ത വാക്കുകള്‍ പെറുക്കിയെടുത്താണ് എംടിയുടെ രചന. വാക്കുകള്‍ തോറ്റെന്നോ പോരെന്നോ തോന്നാത്ത ചേര്‍ച്ച. പദങ്ങള്‍കൊണ്ടു കൊത്തിയെടുക്കുന്ന കാവ്യഭാഷയാണത്. അത് കഥയായും നോവലായും സിനിമയായും മാറുന്നുവെന്നുമാത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.