ലക്നൗ: രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സമാജ്വാദി പാര്‍ട്ടി കടുത്ത ഭിന്നതയിലേക്ക് നീങ്ങുന്നു. പാര്‍ട്ടിയുടെ സ്ഥാപകന്‍ മുലായം സിംഗ് യാദവും പാര്‍ട്ടി അദ്ധ്യക്ഷനും മകനുമായ അഖിലേഷ് യാദവും തമ്മിലാണ് ഭിന്നത ഉടലെടുത്തിരിക്കുന്നത്.
മുലായത്തെ അനുകൂലിക്കുന്നവരുടെ വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന് ബി.ജെ.പി പ്രഖ്യപിച്ചപ്പോള്‍, അഖിലേഷ് യാദവ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞടുപ്പ് ഫലത്തെ ഈ ഭിന്നത ബാധിക്കില്ലെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഭിന്നത വര്‍ദ്ധിക്കാനാണ് സാധ്യത.
എന്‍.ഡി.എസ്ഥാനാര്‍ത്ഥിയായി രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുത്തു മുതലാണ് സമാജ്വാദി പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമായത്. ഉത്തര്‍പ്രദേശ് സ്വദേശിയായതിനാല്‍ രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കണമെന്നും വോട്ടുചെയ്യണമെന്നും തന്നോടൊപ്പമുള്ള എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും മുലായം നിര്‍ദ്ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസുമായി സഖ്യമുള്ളതിനാല്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് ഇതിനെതിരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: