ലണ്ടന്‍: ഇന്ത്യയുടെ സുന്ദര്‍ ഗുര്‍ജര്‍ പാരാ അത്ലറ്റിക് ലോക ചാമ്പ്യന്‍ഷിപ്പിന്റെ ജാവലില്‍ ത്രോയില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കി.എഫ് – 46 വിഭാഗത്തില്‍ 60.36 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവില്‍ പായിച്ചാണ് സുന്ദര്‍ ഒന്നാമനായത്.നാലാമത്തെ ശ്രമത്തിലാണ് തന്റെ ഏറ്റവും മികച്ച ഈ ദൂരം കണ്ടെത്തിയത്.
പാരാ അത്ലറ്റിക് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടുന്ന രണ്ടാമത്തെ താരമാണ് സുന്ദര്‍. 2013 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ദേവേന്ദ്ര ജജാറിയ സ്വര്‍ണം നേടിയിരുന്നു. റിയോ പാരലിമ്പിക്സിലും ദേവേന്ദ്ര ഒന്നാം സ്ഥാനം സ്വന്തമാക്കി.
റിയോ ഗെയിംസില്‍ സുന്ദര്‍ ഗുര്‍ജറിനെ മത്സരിപ്പിച്ചില്ല. രണ്ട് മിനിറ്റ് വൈകിയതിനാലാണ് അധികൃതല്‍ സുന്ദറിന് അനുമതി നിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: