ലണ്ടന്‍: സ്പെയിനിന്റെ ഗാര്ബിന് മുഗുരുസയ്ക്ക് വിംബിള്‍ഡണ്‍ വനിതാ ടെന്നീസില്‍ കന്നി കിരീടം. പതിനാലാം സീഡായ മുഗുരുസ കലാശപ്പോരാട്ടത്തില്‍ അഞ്ചു തവണ ചാമ്പ്യനായ വീനസ് വില്ല്യംസിനെ തോല്‍പ്പിച്ചു. ഒരുമണിക്കൂര്‍ പതിനേഴുമിനിറ്റ് നീണ്ട മത്സരത്തില്‍ 7-5, 6-0 എന്ന സ്കോറിനാണ് മുഗുരുസ ജയിച്ചുകയറിയത്.
ഇതാദ്യമായാണ് മുഗുരുസ വിംബിള്‍ഡണ്‍ കിരീടണമണിയുന്നത്. കരിയറിലെ രണ്ടാം ഗ്രാന്ഡ്സ്ലാമാണിത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ നേടിയിരുന്നു. വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായംകൂടിയ താരമാകാനുളള വീനസിന്റെ പ്രതീക്ഷകള്‍ തകര്‍ത്താണ് മുഗുരുസ വിജയം പിടിച്ചെടുത്തത്. 23 വര്‍ഷത്തിനുശേഷം വിംബിള്‍ഡണില്‍ കിരീടമണിയുന്ന ആദ്യത്തെ സ്പാനിഷ് താരമാണ് .
മുഗുരുസയുടെ ഇപ്പോഴത്തെ കോച്ച് കൊഞ്ചിത മാര്‍ട്ടിനസാണ് വിംബിള്‍ഡണ്‍ നേടിയ ആദ്യ സ്പാനിഷ് താരം. 1994 ല്‍ മാര്‍ട്ടിന നവരത്തിലോവയെ തോല്‍പ്പിച്ചാണ് കൊഞ്ചിത ചാമ്പ്യനായത്.പത്താം സീഡായ വീനസ് വില്ല്യംസ് ആദ്യ സെറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മുഗുരുസയും ഒപ്പത്തിനൊപ്പം പിടിച്ചു നിന്നതോടെ മത്സരം കടുത്തു. ഒടുവില്‍ 7-5 ന് സ്പാനിഷ് താരം സെറ്റ് നേടി.
രണ്ടാം സെറ്റില്‍ വീനസിന് മികവ് നിലനിര്‍ത്താനായില്ല. അതേസമയം തകര്‍ത്തു കളിച്ച മുഗുരുസ ഒറ്റ പോയിന്റു പോലും നല്‍കാതെ സെറ്റും കിരീടവും സ്വന്തമാക്കി.2015 ല്‍ മുഗുരുസ ഇവിടെ ഫൈനലിലെത്തിയിരുന്നു. അന്ന് വീനസിന്റെ സഹോദരി സെറീന വില്ല്യംസ് മുഗുരുസയെ തോല്‍പ്പിച്ച് കിരീടമണിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: