ഡെര്‍ബി: ക്യാപറ്റന് മിതാലി രാജിന്റെ സെഞ്ചുറിയും രാജേശ്വരി ഗെയ്ക്ക്വാദിന്റെ മിന്നുന്ന ബൗളിങ്ങും ഇന്ത്യയെ വനിതാ ലോകകപ്പിന്റെ സെമിഫൈനലിലേയ്ക്ക് നയിച്ചു. നിര്‍ണായക ലീഗ് മത്സരത്തില്‍ ന്യൂസിന്ലിന് 186 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലു ടീമുകളില്‍ ഒന്നായത്.
ക്യാപ്റ്റന്റെ ഇന്നിംഗ്സ് കാഴ്ചവെച്ച മിതാലിയുടെ സെഞ്ചുറിയില്‍ 50 ഓവറില്‍ ഏഴു വിക്കറ്റിന് 265 റണ്‍സ് അടിച്ചെടുത്ത ഇന്ത്യ രാജേശ്വരിയുടെ ബൗളിങ്ങ് മികവില്‍ 25.3 ഓവറില്‍ 79 റണ്‍സിന് പുറത്താക്കി.
രാജേശ്വരി 7.3 ഓവറില്‍ പതിനഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ കീശയിലാക്കി.ദീപ്തി ശര്‍മ രണ്ടു വിക്കറ്റും ഗോസ്വാമി, പാണ്ഡ്യെ,പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: