ന്യുദല്‍ഹി: ദല്‍ഹിയിലെ ദ്വാരക സെക്ടര്‍ 17ല്‍ കൗമാരാക്കാരായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഓയോ റൂംസ് ബ്രാഞ്ചിലെ ഒരു മുറിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചത് ഇരുപത് വയസ്സിനുള്ളില്‍ പ്രായം വരുന്നവരാണ്.
മുറി വൃത്തിയാക്കുന്നതിനായി ഹോട്ടലിലെ ശുചീകരണ ജീവനക്കാര്‍ പലതവണ മുറിയില്‍ മുട്ടിവിളിച്ചുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. കുറച്ച് സമയം താത്തിരുന്നുവെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ പുറത്തുവരാത്തിനെ തുടര്‍ന്ന് ജീവനക്കാര്‍ മാനേജറിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശേധനയിലാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇരുവരും വ്യാഴാഴ്ചയാണ് ഹോട്ടലില്‍ എത്തിയത്.മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: