മുംബൈ: ആദായ നികുതി വകുപ്പ് പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നു. പ്രവാസികള്‍ നികുതി റിട്ടേൺ സമര്‍പ്പിക്കുമ്പോൾ അവരുടെ വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ കൂടി ഇനി ഉള്‍പ്പെടുത്തണം. ഇതിനായി റിട്ടേണ്‍ ഫോമില്‍(ഐ.ടി.ആര്‍2) ഈ വിവരങ്ങള്‍ ചേര്‍ക്കാനുള്ള കോളം ഉള്‍പ്പെടുത്തിയുണ്ട്.
ഇനി മുതല്‍ പ്രവാസികള്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോൾ രാജ്യത്തുനിന്ന് ലഭിക്കുന്ന വരുമാനം കൂടി ഉള്‍പ്പെടുത്തി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതാണ്. ഒാഹരി നിക്ഷേപം, വസ്തു, ബാങ്ക് നിക്ഷേപം പോലെയുള്ള സ്ഥിരനിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം ഇതില്‍ ഉള്‍പ്പെടുത്തേണ്ടി വരും.
വിദേശ ബാങ്കിന്റെ അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, രാജ്യം, ബാങ്ക് ശാഖയുടെ ലൊക്കേഷന്‍ വ്യക്തമാക്കുന്ന കോഡ്, ഇന്‍റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയും രേഖപ്പെടുത്തേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: