ശ്രീനഗർ: ജമ്മു കശ്മീരിലെ ത്രാൽ പ്രദേശത്ത് രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. രാവിലെ ത്രാലിലെ വനാന്തര പ്രദേശത്ത് ഭീകരർ തമ്പടിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തെരച്ചിൽ നടത്തുകയായിരുന്നു.
ശ്രീനഗറിൽ നിന്നും 36 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ത്രാലിലെ സത്തോര പ്രദേശത്തുവച്ചാണ് സൈന്യം ഭീകരരെ വധിച്ചത്. വനത്തിൽ അഞ്ച് ഭീകരർ തമ്പടിച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം പ്രദേശത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി.
പോലീസ്, സിആർപിഎഫ്, സൈന്യം എന്നിവർ സംയുക്തമായിട്ടാണ് ഭീകര വേട്ട നടത്തുന്നത്. കശ്മീരിലെ അൻപത് ശതമാനം ഭീകരരും പാക്കിസ്ഥാനികളാണെന്നാണ് ഇന്റലിജൻസ് ഏജൻസികൾ നൽകുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: